video
play-sharp-fill

ഗ്രീഷ്മ ചില്ലറക്കാരിയല്ല;ഒരേ സമയം കാമുകനെയും പ്രതിശ്രുത വരനെയും ഒരേ പോലെ ‘മാനേജ് ‘ ചെയ്ത അതി ബുദ്ധിമതി;പെൺബുദ്ധിയിൽ ഉദിച്ച ഇരട്ട ഡീലിങ് പൊളിയുമെന്ന് ഭയന്നത് ഷാരോണുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രതിശ്രുത വരന്റെ പക്കൽ എത്തുമെന്ന ചിന്തയിൽ.ഇരുപത്തിരണ്ടുകാരി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി പാറശ്ശാല ഷാരോൺ കൊലക്കേസിലെ മുഖ്യ പ്രതിയാകുമ്പോൾ…

ഗ്രീഷ്മ ചില്ലറക്കാരിയല്ല;ഒരേ സമയം കാമുകനെയും പ്രതിശ്രുത വരനെയും ഒരേ പോലെ ‘മാനേജ് ‘ ചെയ്ത അതി ബുദ്ധിമതി;പെൺബുദ്ധിയിൽ ഉദിച്ച ഇരട്ട ഡീലിങ് പൊളിയുമെന്ന് ഭയന്നത് ഷാരോണുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രതിശ്രുത വരന്റെ പക്കൽ എത്തുമെന്ന ചിന്തയിൽ.ഇരുപത്തിരണ്ടുകാരി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി പാറശ്ശാല ഷാരോൺ കൊലക്കേസിലെ മുഖ്യ പ്രതിയാകുമ്പോൾ…

Spread the love

ഷാരോണിനെ കഷായത്തില്‍ വിഷം കൊടുത്തുകൊന്ന ഗ്രീഷ്മ ഒരേ സമയം കാമുകനൊപ്പവും പ്രതിശ്രുത വരനായി വിവാഹ നിശ്ചയം നടത്തിയ സൈനികനുമായും കറങ്ങി. ബ്രോക്കര്‍ വഴിയെത്തിയ വിവാഹത്തിന്റെ നിശ്ചയം നടന്നത് ഏതാണ്ട് ഒന്‍പത് മാസം മുൻപാണ്. അതിന് ശേഷം ജോലിക്ക് മടങ്ങിയ സൈനികനുമായി ഗ്രീഷ്മ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഈ അടുത്ത് അവധിക്കെത്തിയ സൈനികനുമായി കറങ്ങുകയും ഭാവി സ്വപ്നങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.തനിക്കിപ്പോൾ ചീത്ത സമയമായതു കൊണ്ട് വിവാഹം ഫെബ്രുവരിയിലേക്ക് മാറ്റണമെന്ന് പറയുകയും ഇരു വീട്ടുകാരും അതാങ്ങീകരിക്കുകയും ചെയ്തു.ഇതോടെ വിവാഹ നിശ്ചയ ശേഷം എത്തുന്ന അവധിക്ക് കല്യാണമെന്ന മുന്‍ധാരണ തെറ്റി. എങ്കിലും ഗ്രീഷ്മയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ച സൈനികന്‍ ഫെബ്രുവരിയിലെ വിവാഹ സ്വപ്നവുമായി മടങ്ങി. പിന്നാലെ എത്തിയത് താനുമായി കല്യാണം കഴിക്കാന്‍ നിശ്ചയിച്ച യുവതിയുടെ ക്രൂരതയുടെ വാര്‍ത്തയാണ്. ഇതോടെ ആ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറി.

അതീവ രഹസ്യമായിട്ടായിരുന്നു ഗ്രീഷ്മയുടെ വിവാഹ നിശ്ചയം. അയല്‍ക്കാരെ പോലും അറിയിച്ചില്ല. ഇതിനിടെയാണ് ഈ അടുത്ത കാലത്ത് ഒരു പയ്യന്‍ വീട്ടിലെത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഇത് ഗ്രീഷ്മയുമായി വിവാഹം നിശ്ചയിച്ചുറപ്പിച്ച പയ്യനാണെന്ന് അപ്പോഴും അയല്‍പക്കം അറിഞ്ഞത്. ഈ സൈനികനുമായി കന്യാകുമാരിയിലേക്ക് ഗ്രീഷ്മ യാത്ര പോയിരുന്നു. ഇതേ സമയം കാമുകനായ ഷോരോണുമായി വേളി പാര്‍ക്കിലും വെട്ടുക്കാട്ടെ ബീച്ചിലുമെല്ലാം ഗ്രീഷ്മ അടിച്ചു പൊളിച്ചു. വിവാഹം നിശ്ചയിച്ച സൈനികന്റെ വീട് നാഗര്‍കോവിലിലായിരുന്നു. അതുകൊണ്ട് തന്നെ കന്യാകുമാരിയുടെ ത്രിവേണി സംഗമത്തിലായിരുന്നു സൈനികനുമായി ഗ്രീഷ്മയുടെ യാത്ര. ഇതിനൊപ്പം ആരുമില്ലാത്ത സമയത്ത് സൈനികനെ വീട്ടിലേക്കും ഗ്രീഷ്മ വിളിച്ചു വരുത്തിയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടവര്‍ തിരക്കിയപ്പോഴാണ് എത്തിയത് ഭാവി വരനാണെന്ന സൂചന നാട്ടുകാര്‍ക്ക് ഗ്രീഷ്മയുടെ ബന്ധുക്കളില്‍ നിന്ന് കിട്ടിയത്.

കാരക്കോണം ജംഗ്ഷനില്‍ നിന്ന് ഫെഡറല്‍ ബാങ്കിന് അടുത്തു കൂടെ തിരിയുന്ന രാമവര്‍മ്മന്‍ചിറയിലേക്ക് പോകുന്ന റോഡിലാണ് ഗ്രീഷ്മയുടെ വീട്. ഇതു വഴി തമിഴ്‌നാട്ടിലേക്ക് പോകാം.. ചെന്നൈയിലാണ് ഗ്രീഷ്മയുടെ അച്ഛന് ജോലി. എന്താണ് ജോലിയന്ന് നാട്ടില്‍ ആര്‍ക്കും കൃത്യമായി അറിയില്ല. ഫൈവ് സ്റ്റാര്‍ ബാറിലാണ് ജോലിയെന്നും പറയുന്നു. അമ്മയ്ക്ക് ജോലിയുമില്ല. ആഡംബര ജീവിതമാണ് ഇവര്‍ നയിച്ചിരുന്നതും. ശ്രീനിലയം എന്നാണ് വീട്ടുപേരും. ഈ ശ്രീനിലയത്തിലെ ഗ്രീഷ്മയാണ് ഷാരോണ്‍ എന്ന കാമുകനെ ശ്രീനിലയം എന്ന വീട്ടിലേക്ക് വിളിച്ചു വരുത്തി വിഷം കൊടുത്തു കൊന്ന് മലയാളിയെ ഞെട്ടിച്ചത്. ഇതേ ശ്രീനിലയത്തില്‍ തന്നെയാണ് അവധിക്കു വരുമ്പോൾ ആരുമില്ലാത്ത സമയത്ത് പട്ടാളക്കാരനേയും ഗ്രീഷ്മ വിളിച്ചു വരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഷാരോണുമായുള്ള പ്രണയ ബന്ധം ഒരു ഘട്ടത്തിലും ഗ്രീഷ്മ സൈനികനോട് പറഞ്ഞിരുന്നില്ല.മാത്രമല്ല സൈനികനുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് ഷാരോൺ അറിയുകയും ചെയ്തു.ഇതോടെ താനുമായുള്ള ബന്ധം സൈനികനെ അറിയിക്കുമെന്ന് ഷാരോൺ ഗ്രീഷ്മയെ വെല്ലുവിളിക്കുകയും ചെയ്തു.ഇതോടെ കാമുകന്‍ ഒഴിഞ്ഞു പോകില്ലെന്ന് മനസ്സിലാക്കി കൂടെ കൂട്ടി. ലീവിന് വന്നപ്പോള്‍ സൈനികനുമായും കറങ്ങി. ഈ കറക്കത്തിന് ശേഷം സൈനികനാണ് തനിക്ക് നല്ലതെന്ന നിഗമനത്തിലേക്ക് ഗ്രീഷ്മ എത്തുകയായിരുന്നു. ഇതിന് ശേഷമാണ് മനസ്സില്‍ രണ്ടും കല്‍പ്പിച്ച തീരുമാനം എടുത്തത്. ഇതിന് കുടുംബത്തിലെ ചിലരേയും നന്നായി ഉപയോഗിക്കുകയായിരുന്നു. മുൻപ് അമ്മയുടെ സഹോദരിയുടെ മകന്റെ അന്യജാതിയിലുള്ള യുവതിയുമായുള്ള വിവാഹത്തില്‍ ദുരഭിമാനം കണ്ട അമ്മാവന്മാരെ ഗ്രീഷ്മ അറിഞ്ഞോ അറിയാതെയോ കരുക്കളാക്കി. അങ്ങനെ അവരിലൂടെ ഗ്രീഷ്മ തന്റെ ലക്ഷ്യം നിറവേറ്റി.

ബി എ ഇംഗ്ലീഷിന് നാലാം റാങ്ക് വാങ്ങിയ,ഹൊറർ ചിത്രങ്ങൾ വളരെ ഇഷ്ട്ടമുള്ള ഗ്രീഷ്മ പോലീസിനോടും മാധ്യമങ്ങളോടും തന്റെ സുഹൃത്തുക്കളോടും എന്തിന് അവൾക്ക് വേണ്ടി സ്വയം എരിഞ്ഞടങ്ങിയ ഷാരോൺ എന്ന ചെറുപ്പക്കാരനോടും പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞതോടെ പെൺ ക്രിമിനൽ ബുദ്ധിയുടെ മറ്റൊരു ഉദാഹരണമായി മാറിയിരിക്കുകയാണ്.ചെങ്ങന്നൂരിലെ ഷെറിൻ കൂട്ടാളികളെ ഉപയോഗിച്ചുകൊണ്ട് ഭർതൃ പിതാവ് കാരണവരെ കൊലപ്പെടുത്തിയപ്പോൾ മൂക്കത്ത് വിരൽ വെച്ച മലയാളി കൂടത്തായിയിലെ ജോളി എന്ന സീരിയൽ കില്ലർ കുടുംബാംഗങ്ങളെ ഓരോരുത്തരായി യമപുരിക്കയച്ചത് അറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.അടുത്തിടെ ഇലന്തൂരിലെ നരബലി കേസിൽ ലൈല എന്ന സ്ത്രീ നടത്തിയ വൈകൃതം മലയാളി മറക്കുന്നതിന് മുൻപ് കേവലം 22 വയസ്സ് മാത്രം പ്രായമുള്ള ഗ്രീഷ്മ അഴിക്കുള്ളിലാകുന്നു.പെൺ കൊലപാതകികളാൽ നിറയ്ക്കപ്പെടുകയാണ് സംസ്ഥാനത്തെ ജയിലുകൾ.സ്ത്രീ ശാക്തീകരണവും തുല്യ നീതിയും നവോത്ഥാനവുമൊക്കെ അടിക്കടി വിളമ്പി മേനി ചമയുന്ന മലയാളികളുടെ മുഖത്തേറ്റ മറ്റൊരു പ്രഹരം തന്നെയാണ് ഷാരോണിന്റെ കൊലപാതകം…ആസൂത്രിതമായ കൊലപാതകം.