യുവതിയുടെ മാല പൊട്ടിച്ച യുവാവ് നേരെ ഓടിക്കയറിയത് ട്രാന്‍സ്‌ഫോമറിന് മുകളിലേക്ക്; പോലീസും നാട്ടുകാരും ചേര്‍ന്ന് കുലുക്കി താഴെയിടാന്‍ നോക്കിയപ്പോള്‍ വയറില്‍ തൂങ്ങിക്കിടന്ന് അഭ്യാസം; ഒടുവിൽ സംഭവിച്ചത്……!

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കാസര്‍കോട്: കാഞ്ഞങ്ങാട് യുവതിയുടെ മാല പൊട്ടിച്ചതിന് പിന്നാലെ യുവാവ് ഓടിക്കയറിയത് ട്രാന്‍സ്‌ഫോമറിന് മുകളിലേക്ക്.

മാല പൊട്ടിച്ചതിന് പിന്നാലെ പിന്തുടര്‍ന്ന് എത്തിയ നാട്ടുകാരുടെ കയ്യില്‍ നിന്ന് രക്ഷപ്പെടാനാണ് അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് ട്രാന്‍സ്‌ഫോമറിന്റെ മുകളില്‍ ഓടിക്കയറിയത്.
ട്രാന്‍സ്‌ഫോമറിന് മുകളിലേക്ക് കയറിയതോടെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താഴെ ഇറങ്ങില്ലെന്ന് ശഠിച്ച യുവാവിനെ ആദ്യം പോലീസും നാട്ടുകാരും ചേര്‍ന്ന് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ട്രാന്‍സ്‌ഫോമറിന് താഴെ വലവിരിച്ച്‌ കുലുക്കി താഴെയിടാന്‍ നോക്കിയെങ്കിലും യുവാവ് വയറില്‍ തൂങ്ങിക്കിടക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും പ്രതിയെ ബലമായി ട്രാന്‍സ്‌ഫോമറില്‍ നിന്നും താഴെ ഇറക്കുകയായിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.