കിടപ്പ് രോഗിയെ പരിചരിക്കാനെത്തിയ ഹോംനേഴ്‌സ് രോഗി ധരിച്ചിരുന്ന കമ്മലും മോതിരവും അടിച്ചുമാറ്റി: രോഗിയെ മുക്കുപണ്ടം ധരിപ്പിച്ച ശേഷം സ്ഥലവിട്ടു; ഒടുവിൽ പ്രതി പോലീസ് പിടിയിൽ
സ്വന്തം ലേഖിക
കൊല്ലം: കിടപ്പ് രോഗിയെ പരിചരിക്കാനെത്തിയ ഹോംനേഴ്‌സ് രോഗിയുടെ സ്വർണ്ണാഭരണങ്ങളുമായി മുങ്ങി.
കായംകുളം പത്തിയൂര്‍ പേരൂര്‍ത്തറയില്‍ ശ്രീജ (41) ഇരവിപുരം പോലീസിന്റെ പിടിയിലായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞമാസം അവസാനത്തോട് കൂടി തെക്കേവിള കുന്നത്തുകാവിലുള്ള കിടപ്പിലായ രോഗിയെ പരിചരിക്കാനായി എത്തിയതായിരുന്നു ശ്രീജ. ഒരു മാസത്തിലെ കരാര്‍ അടിസ്ഥാനത്തില്‍ വന്ന ഇവര്‍ രോഗി ധരിച്ചിരുന്ന കമ്മലും മോതിരവും കൈക്കലാക്കുകയും പകരം മുക്കുപണ്ടം ധരിപ്പിക്കുകയും ചെയ്തു.
കരാര്‍ കഴിഞ്ഞ ഇവര്‍ വീട്ടുകാരെ അറിയിക്കാതെ മടങ്ങുകയായിരുന്നു. ഇതില്‍ സംശയം തോന്നി വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ രോഗിയുടെ പക്കലുള്ളത് മുക്കുപണ്ടം ആണെന്ന് മനസ്സിലാക്കുകയും ഇരവിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇരവിപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അജിത്ത് കുമാര്‍ പി, എസ്.ഐ മാരായ അരുണ്‍ഷാ, സക്കീര്‍ഹുസൈന്‍ സി.പി.ഒ ശോഭ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.