play-sharp-fill
ജീവിക്കാന്‍ കാശ് തന്നെ വേണം ചേട്ടാ…..! കംബാക്ക് വീഡിയോയ്ക്ക് പിന്നാലെ ജോലിക്ക് പോകാൻ ശ്രമം; മീശക്കാരൻ്റെ അദ്ധ്വാനത്തിന് തുടക്കത്തിലെ പൂട്ടിടാനൊരുങ്ങി നാട്ടുകാരും; സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി ‘മീശ’ വിനീത്…..

ജീവിക്കാന്‍ കാശ് തന്നെ വേണം ചേട്ടാ…..! കംബാക്ക് വീഡിയോയ്ക്ക് പിന്നാലെ ജോലിക്ക് പോകാൻ ശ്രമം; മീശക്കാരൻ്റെ അദ്ധ്വാനത്തിന് തുടക്കത്തിലെ പൂട്ടിടാനൊരുങ്ങി നാട്ടുകാരും; സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി ‘മീശ’ വിനീത്…..

സ്വന്തം ലേഖിക

കൊച്ചി: ടിക്ടോക് – ഇന്‍സ്റ്റഗ്രാം താരം മീശ വിനീത് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ജോലിക്കു പോകാനുള്ള തയ്യാറെടുപ്പിലാണെന്ന് സൂചനകള്‍.


എന്നാൽ ജോലിക്കു പോകാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും അത് വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ഇയാള്‍ക്ക് ഏതെങ്കിലുമൊരു തൊഴിലില്‍ വെെദഗ്ധ്യമില്ല. അറസ്റ്റു ചെയ്യുന്ന സമയത്ത് ഇയാള്‍ക്ക് ജോലിയൊന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ മാത്രം ചെയ്തിരുന്ന ഇയാള്‍ തനിക്ക് സ്വകാര്യ ചാനലില്‍ ജോലിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്തിരുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ എവിടെവച്ച്‌ ചിത്രീകരിച്ചെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. മറ്റാരുടെങ്കിലും സഹായത്തോടെയായിരിക്കും വീഡിയോ ചിത്രീകരിച്ചിട്ടുണ്ടാകുകയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വീഡിയോയിലെ പ്രതികരണം നോക്കി സമുഹമാധ്യമ രംഗത്ത് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ശ്രമമായിരുന്നു കം ബാക് വീഡിയോ എന്നാണ് പൊലീസ് കരുതുന്നത്.

കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ കം ബാക് വീഡിയോ പങ്കുവെച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ‘ട്രോള്‍ ചെയ്ത് ഇത്രയും വളര്‍ത്തിയ എൻ്റെ ട്രോളന്മാര്‍ക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ’, എന്ന കുറിപ്പിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ഇയാള്‍ കംബാക്ക് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ബെന്‍സ് കാറില്‍ നിന്ന് ഇറങ്ങുന്ന തരത്തില്‍ ഇയാള്‍ ചെയ്ത ഇന്‍സ്റ്റഗ്രാം റീലും പങ്കുവച്ചിരുന്നു.

തൻ്റെ മീശകൊണ്ട് ഇന്‍സ്റ്റാംഗ്രാം കീഴടക്കിയ വ്യക്തിയായിരുന്നു വിനീത്. ഒരു കോളേജ് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ പിടികൂടുന്നത്. കാര്‍ വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടുപോയി ഒരു ഹോട്ടല്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. വിനീതിന്റെ പേരില്‍ നേരത്തെയും കേസുകളുണ്ടായിരുന്നു. മോഷണക്കേസില്‍ കണ്‍ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസില്‍ കിളിമാനൂര്‍ സ്റ്റേഷനിലും വിനീത് പ്രതിയായിരുന്നു.