പതിനെട്ട് ദിവസമായി കൊച്ചിയിൽ താമസിക്കുകയാണ്, കൈയിൽ പണമില്ല, ജോലിക്ക് പോകാനും കഴിയുന്നില്ല; പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മക്കൾ മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നൽകി.
ഇലന്തൂരിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിനി പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മക്കൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി. മൃതദേഹം വിട്ടുകിട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, പതിനെട്ട് ദിവസമായി മൃതദേഹത്തിനായി കാത്തിരിക്കുകയാണെന്നുമാണ് കത്തിലുള്ളത്.
ഇത് രണ്ടാം തവണയാണ് പത്മയുടെ കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്. ‘പതിനെട്ട് ദിവസമായി കൊച്ചിയിൽ താമസിക്കുകയാണ്. ജോലിക്ക് പോകാൻ പോലും സാധിക്കുന്നില്ല. കൈയിൽ പണമില്ല. താമസത്തിനോ ഭക്ഷണത്തിനോ ആരുടെയും സഹായം ലഭിക്കുന്നില്ല. മൃതദേഹം എത്രയും വേഗം വിട്ടുകിട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണം.’- പത്മയുടെ മകൻ സെൽവരാജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
കൊച്ചിയിൽ ലോട്ടറി വിൽപന നടത്തിയിരുന്ന പത്മ സെപ്തംബർ 26നാണ് കൊല്ലപ്പെട്ടത്. പ്രതികൾ 56 കഷണങ്ങളാക്കിയാണ് മൃതദേഹം കുഴിച്ചിട്ടത്. ഇത് ദിവസങ്ങൾക്ക് മുൻപ് പുറത്തെടുത്തിരുന്നു. ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികൾ. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയാണ് നരബലി നടത്തിയത്.ഇലന്തൂരിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിനി പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മക്കൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി. മൃതദേഹം വിട്ടുകിട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, പതിനെട്ട് ദിവസമായി മൃതദേഹത്തിനായി കാത്തിരിക്കുകയാണെന്നുമാണ് കത്തിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് രണ്ടാം തവണയാണ് പത്മയുടെ കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്. ‘പതിനെട്ട് ദിവസമായി കൊച്ചിയിൽ താമസിക്കുകയാണ്. ജോലിക്ക് പോകാൻ പോലും സാധിക്കുന്നില്ല. കൈയിൽ പണമില്ല. താമസത്തിനോ ഭക്ഷണത്തിനോ ആരുടെയും സഹായം ലഭിക്കുന്നില്ല. മൃതദേഹം എത്രയും വേഗം വിട്ടുകിട്ടാൻ സർക്കാർ അടിയന്തരമായി ഇടപെടണം.’- പത്മയുടെ മകൻ സെൽവരാജ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
കൊച്ചിയിൽ ലോട്ടറി വിൽപന നടത്തിയിരുന്ന പത്മ സെപ്തംബർ 26നാണ് കൊല്ലപ്പെട്ടത്. പ്രതികൾ 56 കഷണങ്ങളാക്കിയാണ് മൃതദേഹം കുഴിച്ചിട്ടത്. ഇത് ദിവസങ്ങൾക്ക് മുൻപ് പുറത്തെടുത്തിരുന്നു. ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികൾ. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയാണ് നരബലി നടത്തിയത്.