കോഴിക്കോട് കുന്ദമം​ഗലത്ത് കാള വിരണ്ട് ഓടി ; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

Spread the love

കോഴിക്കോട്: കുന്ദമം​ഗലത്ത് പരിഭ്രാന്തി പരത്തി കാള വിരണ്ട് ഓടി മൂന്ന് പേർക്ക് പരുക്ക്. കാരന്തൂരിൽ അറവ് ശാലക്കാർ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്.

video
play-sharp-fill

ഒരു സ്ത്രീയും ഒരു കുട്ടിയും പരുക്ക് പറ്റിയവരിൽ ഉൾപ്പെടുന്നു. കാള വിരണ്ടത് കണ്ട് ഓടിയപ്പോഴാണ് സ്ത്രീക്കും കുട്ടിക്കും വീണ് പരുക്കേറ്റത്. വൈകിട്ട് ഏഴുമണിയോടെ കുന്ദമംഗലം എ യുപി സ്കൂളിന് സമീപമായിരുന്നു സംഭവം.

കാരന്തൂരിൽ നിന്ന് ഓടിയ കാള കുന്ദമം​ഗലത്തെത്തുകയായിരുന്നു. വാഹനങ്ങൾക്ക് കുറുകെ ഓടിയ കാള അരമണിക്കൂറോളം ടൗണിൽ പരിഭ്രാന്തി പരത്തി. പിന്നീട് നാട്ടുകാർ ചേർന്ന് കാളയെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group