കോട്ടയത്തുനിന്നും കാണാതായ യുവാവിനെ തലയോലപ്പറമ്പ് റെയിൽവേ ട്രാക്കിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; യുവാവ് മാനസികപ്രശ്നത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു ; മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്

Spread the love

വൈക്കം: കോട്ടയത്തുനിന്നു കാണാതായ യുവാവിനെ തലയോലപ്പറമ്പ് റെയില്‍വേ ട്രാക്കിനു സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുടമാളൂര്‍ മമ്ബള്ളില്‍ പരേതനായ പ്രദീപിന്‍റെ മകന്‍ പ്രശാന്തി(30)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ടൈല്‍ നിര്‍മാണ തൊഴിലാളിയായ യുവാവിനെ കഴിഞ്ഞ 25മുതലാണ് കാണാതായത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ആപ്പാംഞ്ചിറ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും ഇയാളുടെ സ്കൂട്ടറും ഫോണും കണ്ടെത്തിയിരുന്നു.

ഇന്നലെ രാവിലെ 11.30 ഓടെ പൊതി റെയില്‍വേ ട്രാക്കിന് സമീപം റെയില്‍വേ പുറമ്ബോക്കിലുള്ള പുളിമരത്തില്‍ തൂങ്ങിയനിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാനസികപ്രശ്നം ഉണ്ടായിരുന്ന യുവാവ് ഏറെ നാളായി ചികിത്സയിലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. തലയോലപ്പറമ്പ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അമ്മ: ഓമന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group