കോട്ടയം പാലായിൽ വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ; തൊഴിലാളി ക്യാമ്പുകളിൽ വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നതായി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.100 ഗ്രാം കഞ്ചാവുമായാണ് പ്രതി എക്സൈസിന്റെ വലയിൽ കുടുങ്ങിയത്
കോട്ടയം: പാലായിൽ വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശി ജാക്കിർ ഹുസൈനെ(27)യാണ് പാലാ എക്‌സൈസ് സംഘം പിടികൂടിയത്.
സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ എത്തിച്ച 1.100 ഗ്രാം കഞ്ചാവുമായാണ് എക്‌സൈസ് സംഘം പ്രതിയെ പിടികൂടിയത്.
വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ വില്പന നടത്തുവാനായി അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പുറത്തുനിന്ന് കഞ്ചാവ് വൻതോതിൽ എത്തിക്കുന്നതായി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതി അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, പ്രിവെന്റിവ് ഓഫീസർ സി. സാബു, പാലാ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം സൂരജ്, ഇന്റലിജൻസ് വിഭാഗം പ്രവെന്റിവ് ഓഫീസർ രഞ്ജിത്ത് കെ നന്ത്യാട്ട്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വിനീതാ ബി നായർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നല്കി.