രാം ബഹദൂറ് കേരളം വിട്ടെന്ന് സംശയം; തിരിച്ചറിയല്‍ രേഖകളും വ്യാജം; ദമ്പതികളുടെ പേരുകളില്‍ പോലും അവ്യക്തത; കൊച്ചിയില്‍ കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിനെ തിരഞ്ഞ് പൊലീസ്…..!
സ്വന്തം ലേഖിക
കൊച്ചി: ഇളംകുളത്ത് യുവതിയെ കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലൊളിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയുടെ ഭര്‍ത്താവ് ഇതരസംസ്ഥാന തൊഴിലാളിയായ രാം ബഹദൂറ് കേരളം വിട്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇവര്‍ വീട്ടുടമയ്ക് നല്‍കിയ തിരിച്ചറിയല്‍ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ ദമ്പതികളുടെ പേരുകളില്‍ പോലും അവ്യക്തത തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചി ഇളംകുളത്തിനടുത്ത് ചെലവന്നൂരിലെ വാടകവീട്ടില്‍ നിന്നാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ് കെട്ടിയ നിലയിലാണ് ഇന്നലെ ദിവസങ്ങളോളം പഴക്കമുള്ള മൃതദ്ദേഹം കണ്ടെത്തിയത്.
ഒരു വര്‍ഷമായി ലക്ഷമി എന്ന യുവതി ഭര്‍ത്താവിനൊപ്പം ഇവിടെയാണ് താമസിക്കുന്നത്. നഗരത്തിലെ ഹെയര്‍ ഫിക്സിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇവരുടെ ഭര്‍ത്താവ് കൊലപാതകത്തിന് ശേഷം ഇയാള്‍ കടന്ന് കളഞ്ഞുവെന്നാണ് പൊലീസിന്‍റെ നിഗമനം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീടിന് പുറത്തേക്ക് ആരെയും കണ്ടിരുന്നില്ല. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ വീട്ടുടമ അയല്‍ക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.
യുവതിയുടെ ഇന്‍ക്യുസ്റ് നടപടികള്‍ ഇന്ന് നടക്കും.