ഗവർണർ പുതിയ തീരുമാനം എടുക്കുന്നതുവരെ വൈസ് ചാൻസലർമാർക്ക് തൽക്കാലം തുടരാം; നിയമന അധികാരി ചാൻസലർ, എന്തുകൊണ്ട് നടപടിയെടുത്തുകൂടായെന്നും ഹൈക്കോടതി

Spread the love

കൊച്ചി: രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി.

ചാൻസലറായ ഗവർണർ പുതിയ തീരുമാനം എടുക്കുന്നതുവരെ വിസിമാർക്ക് തൽക്കാലം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. നിയമന അധികാരി ചാൻസലറാണ്, എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തുകൂടായെന്നും കോടതി ചോദിച്ചു.

നിയമനം അസാധുവാണെന്ന് ചാൻസലർക്ക് തോന്നിയാൽ, നിങ്ങളെ നീക്കം ചെയ്യാൻ അദ്ദേഹത്തിന് അധികാരമുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അതിനുള്ള അധികാരമില്ലെന്ന് വിസിമാർ മറുപടി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്മിനിസ്ട്രേറ്റീവ് നിയമത്തിൽ, സാധുവായ ഉത്തരവുകളൊന്നുമില്ല. ഒന്നുകില്‍ നിയമനം ചോദ്യം ചെയ്യപ്പെടണം. അല്ലെങ്കില്‍ കോടതി ഇടപെടണം. നിയമപ്രകാരം മാത്രമേ ചാൻസലർക്ക് നടപടി എടുക്കാൻ സാധിക്കൂ. അല്ലാതെ നീക്കം ചെയ്യാനാകില്ലെന്നും വിസിമാർ വ്യക്തമാക്കി.