ആരെങ്കിലും ചോദിക്കാനും പറയാനും ഉണ്ടെങ്കില്‍ കര്‍ഷക സമ്മേളനത്തിന്റെ ഫ്‌ളക്‌സ് നീക്കം ചെയ്താല്‍ പോരെ? ചോദിക്കാനും പറയാനും ആളില്ലെന്ന് സഖാക്കളോട് ആരാ പറഞ്ഞത്? കോട്ടയം സെന്‍ട്രല്‍ ജംഗ്ഷനില്‍ കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച കൂറ്റന്‍ ഫ്ളക്സ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ട്രോള്‍ കോട്ടയം ഉള്‍പ്പെടെയുള്ള കൂട്ടായ്മകള്‍
സ്വന്തം ലേഖകന്‍
കോട്ടയം: സെന്‍ട്രല്‍ ജംഗ്ഷനില്‍ കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് പരിപാടി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും നീക്കം ചെയ്യാതെ സംഘാടകര്‍. കെ.കെ റോഡില്‍ നിന്നും എം.സി റോഡില്‍ നിന്നും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സംഗമിക്കുന്ന ഇടമാണ് സെന്‍ട്രല്‍ ജംഗ്ഷന്‍.
ഇവിടെ ആലപ്പാട്ട് ജൂവലറിക്ക് മുന്‍പിലായാണ് കാഴ്ച മറയ്്ക്കുന്ന തരത്തില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കെ.കെ റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് എം.സി റോഡില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ കാണാനാകില്ലെന്ന് സാരം. എത്രയൊക്കെ ശ്രദ്ധിച്ചാലും സ്ഥിരം അപകടമുണ്ടാകുന്ന ഈ ജംഗ്ഷനിലാണ്തടസം സൃഷ്ടിച്ച് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കര്‍ഷക സംഘം സമ്മേളനം അവസാനിച്ചതോടെ കൊടിതോരണങ്ങള്‍ നീക്കം ചെയ്ത് തുടങ്ങിയെങ്കിലും ഏറ്റവും അപകടഭീഷണി ഉയര്‍ത്തുന്ന ഫ്‌ളക്‌സ് ബോര്‍ഡ് മാത്രം മാറ്റിയിട്ടില്ല. ചോദ്യം ചെയ്യാന്‍ ആളില്ലാത്തതാണ് ഇത്തരം നിരുത്തരവാദപരമായ ഇടപെടലുകള്‍ക്ക് കാരണമെന്ന് ട്രോള്‍ കോട്ടയം ഉള്‍പ്പെടെയുള്ള കൂട്ടായ്മകള്‍ പറയുന്നു. പൊതുജനങ്ങളോട് കുറച്ചെങ്കിലും ഉത്തരവാദിത്വം ഉണ്ടെങ്കില്‍ പാര്‍ട്ടി തലപ്പത്തുള്ളവര്‍ ഇക്കാര്യം പരിഗണിക്കുമെന്നാണ് വിശ്വാസമെന്ന് ജനങ്ങള്‍ പറയുന്നു.