play-sharp-fill
ഗവര്‍ണറുടെ അടുക്കളയില്‍ വേവിച്ച വിസിമാരെ സര്‍വ്വകലാശാലയില്‍ കയറ്റില്ലെന്ന് എസ്എഫ്‌ഐ; ഗവര്‍ണര്‍ അനാഥനല്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍; രാജ്ഭവനും ക്ലിഫ് ഹൈസും തമ്മില്‍ വലിയ അകലമില്ലെന്ന് മനസ്സിലാക്കണമെന്നും ബിജെപി

ഗവര്‍ണറുടെ അടുക്കളയില്‍ വേവിച്ച വിസിമാരെ സര്‍വ്വകലാശാലയില്‍ കയറ്റില്ലെന്ന് എസ്എഫ്‌ഐ; ഗവര്‍ണര്‍ അനാഥനല്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍; രാജ്ഭവനും ക്ലിഫ് ഹൈസും തമ്മില്‍ വലിയ അകലമില്ലെന്ന് മനസ്സിലാക്കണമെന്നും ബിജെപി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അടുക്കളയില്‍ വേവിച്ച വിസിമാരെ സര്‍വ്വകലാശാലയിലേക്ക് കയറ്റില്ലെന്നും ഗവര്‍ണറെ വഴിയില്‍ തടയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുതെന്നും എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ്.

ആരിഫ് മുഹമ്മദ് ഖാന്റെ തൊഴുത്തില്‍ കെട്ടിയ പശുക്കളല്ല കേരളത്തിലെ സര്‍വകലാശാലകള്‍. ഒരു സര്‍വകലാശാലയിലും പുതിയ വിസിമാരെ ചുമതലയേല്‍ക്കാന്‍ അനുവദിക്കില്ല. അധികാരമേറ്റെടുക്കാന്‍ ഒരാളെയും അകത്തേക്ക് കടത്തിവിടില്ല. വിസിക്കായുള്ള സേര്‍ച്ച് കമ്മറ്റിയില്‍ ആര്‍എസ്എസിന് താത്പര്യമുള്ളവരെ തിരുകി കയറ്റാന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണ്- ഗോകുല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല കവാടം ഉപരോധിച്ച് റോഡില്‍ കുത്തിയിരിക്കുകയാണ്. ആരെയും സര്‍വകലാശാലയ്ക്ക് അകത്തേക്ക് കടത്തിവിടില്ലെന്ന് ഇവര്‍ നിലപാടെടുത്തു. താത്കാലിക ചുമതല ഏറ്റെടുക്കാന്‍ ആരോഗ്യ സര്‍വകലാശാല വിസി എത്തിയാല്‍ തടയുമെന്നാണ് എസ്എഫ്‌ഐ നിലപാട്.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സിപിഎംകാരെ ഇറക്കി ഗവര്‍ണറെ നേരിടാനാണ് ശ്രമമെങ്കില്‍, രാജ്ഭവനും ക്ലിഫ് ഹൗസും ദൂരെയല്ലെന്ന് ഓര്‍ക്കണം. തിരിച്ചും പ്രതിരോധിക്കും. ശക്തമായി നേരിടും. ഗവര്‍ണര്‍ അനാഥനല്ല. ചാന്‍സലറുടെ അധികാരത്തില്‍ കടന്നുകയറുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അതുകൊണ്ട് ഭീഷണി വേണ്ട. അധികാരം രാജഭരണമല്ലെന്നും ഇനി മൂന്ന് കൊല്ലമേയുള്ളൂവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.