play-sharp-fill
ഏറ്റുമാനൂർ നീ​ണ്ടൂ​രി​ല്‍ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ല്‍​ക്കു​ന്ന മ​ര​ത്തി​ലി​ടി​ച്ചു നി​യ​ന്ത്ര​ണം വി​ട്ട ക​ണ്ട​യ്ന​ര്‍ ലോ​റി വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ര്‍​ത്തു; പത്തനംതിട്ട സ്വദേശികളായ ലോറിഡ്രൈവർക്കും സഹായിക്കും പരിക്ക്

ഏറ്റുമാനൂർ നീ​ണ്ടൂ​രി​ല്‍ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ല്‍​ക്കു​ന്ന മ​ര​ത്തി​ലി​ടി​ച്ചു നി​യ​ന്ത്ര​ണം വി​ട്ട ക​ണ്ട​യ്ന​ര്‍ ലോ​റി വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ര്‍​ത്തു; പത്തനംതിട്ട സ്വദേശികളായ ലോറിഡ്രൈവർക്കും സഹായിക്കും പരിക്ക്

ഏ​റ്റു​മാ​നൂ​ര്‍: റോഡിലേക്ക് ചരിഞ്ഞുനിന്ന മ​ര​ത്തി​ലി​ടി​ച്ചു നി​യ​ന്ത്ര​ണം വി​ട്ട ക​ണ്ട​യ്ന​ര്‍ ലോ​റി വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ര്‍​ത്തു. ലോറിഡ്രൈവർക്കും സഹായിക്കും പരിക്ക്.

നീ​ണ്ടൂ​ര്‍ – ക​ല്ല​റ റോ​ഡി​ല്‍ നീ​ണ്ടൂ​ര്‍ പ്രാ​ലേ​ല്‍ പാ​ല​ത്തി​നു​സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റവരെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.


പാ​ല​ത്തി​നു സ​മീ​പം റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു നി​ല്‍​ക്കു​ന്ന വാ​ക​മ​ര​ത്തി​ല്‍ ത​ട്ടി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി മ​തി​ലി​ല്‍ ഇ​ടി​ച്ച ശേ​ഷം വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റ് ഒ​ടി​ഞ്ഞ് ലോ​റി​ക്കു മു​ക​ളി​ലേ​ക്ക് വീ​ണു. വൈ​ദ്യു​തി ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​ര്‍ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ലോ​റി​ക്ക് മു​ക​ളി​ല്‍ കു​രു​ങ്ങി ഒ​ടി​ഞ്ഞു തൂ​ങ്ങി​യ വൈ​ദ്യു​തി പോ​സ്റ്റ് മു​റി​ച്ചു​മാ​റ്റി​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് ഏ​റെ സ​മ​യം ഗ​താ​ഗ​ത​വും വൈ​ദ്യു​തി​യും ത​ട​സം നേ​രി​ട്ടു. റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ല്‍​ക്കു​ന്ന വാ​ക​മ​രം ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്. മ​രം വെ​ട്ടി മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.