കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം; യുവതി ഒറ്റയ്ക്കുള്ള സമയത്ത് ബെഡ്‌റൂമില്‍ അതിക്രമിച്ചുകയറി സാധനങ്ങള്‍ വലിച്ചുവാരിയിട്ടു; അമ്പലപ്പുഴ പോലീസിനെതിരെ പരാതിയുമായി യുവതി

Spread the love

മലപ്പുറം: പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് വീട്ടമ്മയുടെ പരാതി. അമ്പലപ്പുഴ പോലീസിനെതിരെയാണ് മലപ്പുറം മമ്പാട് സ്വദേശിനി പരാതി നൽകിയത്.

യുവതി ഒറ്റയ്‌ക്കുള്ള സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി വനിതാപോലീസ് ഇല്ലാതെയാണ് പരിശോധന നടത്തിയതെന്നും പരാതിയിൽ പറയുന്നു.യുവതിയുടെ ഭർത്താവ് വിദേശത്താണെന്നും അയാളുടെ പേരിലുള്ള കേസുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയാണ് ഇതെന്നുമാണ് പൊലീസിൻറെ വിവരണം.

യൂണിഫോമില്ലാതെ എത്തിയ പൊലീസുകാർ തന്നോട് മോശമായി പെരുമാറിയെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. കോടതി അനുമതിയില്ലാതെയാണ് പൊലീസ് വീട്ടിൽ കയറിയതെന്നാണ് ആരോപണം. ബെഡ്‌റൂമിലേക്ക് അതിക്രമിച്ചു കയറി സാധനങ്ങൾ വലിച്ചു വാരിയിട്ടു. കാരണം വ്യക്തമാക്കാതെയായിരുന്നു പൊലീസിൻറെ പരിശോധനയെന്നും യുവതി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group