video
play-sharp-fill

കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രധാന പ്രതിക്ക് എസ് ഡി പി ഐ ബന്ധമുണ്ടെെന്ന് ആരോപണം; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ രം​ഗത്ത്

കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രധാന പ്രതിക്ക് എസ് ഡി പി ഐ ബന്ധമുണ്ടെെന്ന് ആരോപണം; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ രം​ഗത്ത്

Spread the love

കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രധാന പ്രതിക്ക് എസ് ഡി പി ഐ ബന്ധമുണ്ടെന്നും ആരോപണം. എസ് ഐയായ അനീഷിനെ സസ്‌പെന്റ് ചെയ്തിരുന്നു. ഈ എസ് ഐയെ രക്ഷിക്കാനാണ് അണിയറയില്‍ നീക്കം.

ഈ എസ് ഐയെയും കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നതാണ് സൂചനകള്‍. പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിനും നിരോധനത്തിനും ശേഷം ആ സംഘടനയുമായി ബന്ധമുള്ള പൊലീസുകാരുടെ പട്ടിക കേന്ദ്ര ഏജന്‍സി തയ്യാറാക്കിയിരുന്നു.

ഈ പട്ടികയില്‍ എസ് ഐയും ഉണ്ടെന്നാണ് ഉയരുന്ന ആരോപണം. ഈ മേഖലയിലെ ചില ക്ഷേത്രോത്സവങ്ങള്‍ അലങ്കോലപ്പെടുത്താനും അനീഷ് ശ്രമിച്ചിരുന്നുവെന്നാണ് ആക്ഷേപം. കിളികൊല്ലൂരിലെ പൊലീസുകാര്‍ക്കെല്ലാം ഇക്കാര്യം അറിയാം. ഈ വിഷയങ്ങളും സൈന്യം അന്വേഷിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യല്‍ മീഡിയയില്‍ അനീഷുമായി ബന്ധപ്പെട്ട് പലവിധ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അനീഷിന്റെ ഔദ്യോഗിക പേര് അനീഷ് എ പിയെന്നാണ്. എന്നാല്‍ അങ്ങനെ അല്ലെന്ന വ്യാജ പ്രചരണവുമുണ്ട്. ഇതിനൊപ്പം മറ്റ് ചില ആരോപണങ്ങളും. ഇതിന്റെ എല്ലാം നിജസ്ഥിതി തിരക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം.

വിശദമായ റിപ്പോര്‍ട്ട് തന്നെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി തയ്യറാക്കും. അതിന് ശേഷമേ അന്തിമ നിഗമനങ്ങളിലേക്ക് എത്തൂ. അനീഷിന്റെ എല്ലാ ഇടപെടലും പരിശോധിക്കാനാണ് തീരുമാനം.