video
play-sharp-fill

മന്ത്രി എംബി രാജേഷ് താടി വടിച്ച് കൂള്‍ ലുക്കായപ്പോള്‍ ചീഫ് വിപ്പ് എന്‍.ജയരാജ് താടി വച്ച് മാസ് ലുക്കില്‍; മേക്കോവറുകളിലൂടെ സ്വയം പരിഷ്‌കരിച്ച് രാഷ്ട്രീയക്കാര്‍; സൈബറിടങ്ങളില്‍ ചര്‍ച്ചയായി ചീഫ് വിപ്പിന്റെയും മന്ത്രിയുടെയും മേക്ക് ഓവര്‍ വിശേഷങ്ങള്‍..!

മന്ത്രി എംബി രാജേഷ് താടി വടിച്ച് കൂള്‍ ലുക്കായപ്പോള്‍ ചീഫ് വിപ്പ് എന്‍.ജയരാജ് താടി വച്ച് മാസ് ലുക്കില്‍; മേക്കോവറുകളിലൂടെ സ്വയം പരിഷ്‌കരിച്ച് രാഷ്ട്രീയക്കാര്‍; സൈബറിടങ്ങളില്‍ ചര്‍ച്ചയായി ചീഫ് വിപ്പിന്റെയും മന്ത്രിയുടെയും മേക്ക് ഓവര്‍ വിശേഷങ്ങള്‍..!

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: ഏറെക്കാലമായി കൊണ്ടുനടന്ന താടി വടിച്ച് മന്ത്രി എം.ബി രാജേഷ് മലയാളികളെ അമ്പരപ്പിച്ചിട്ട് അധിക ദിവസമായിട്ടില്ല. രാജേഷിന്റെ പുതിയ രൂപത്തെച്ചൊല്ലി സമൂഹമാധ്യമത്തില്‍ എതിര്‍ത്തും അഭിനന്ദിച്ചും നിരവധി കമന്റുകളാണ് നിറഞ്ഞത്. എന്നാല്‍ മന്ത്രി താടി വടിച്ച് ലുക്ക് പരിഷ്‌കരിച്ചപ്പോള്‍ ചീഫ് വിപ്പ് താടി വച്ചാണ് മലയാളികളെ അത്ഭുതപ്പെടുത്തിയത്.

സ്വതവേ താടി വടിച്ച് സുമുഖനായി പ്രത്യക്ഷപ്പെടാറുള്ള ജയരാജ് കട്ടത്താടിയിലാണ് ഇത്തവണ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. മന്ത്രി റോഷി അഗസ്റ്റിനാണ് ജയരാജിന്റെ പുതിയ ലുക്ക് ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”ചീഫ് വിപ്പ് ജയരാജിന്റെ മേക്ക് ഓവര്‍ കണ്ട് ആദ്യം അമ്പരന്നു. പിന്നെയാണ് ഓര്‍ത്തത് ഇത് മേക്കോവറുകളുടെ കാലമാണല്ലോ എന്ന്. കാര്യം ചോദിച്ചപ്പോള്‍ രഹസ്യം ഉള്ളില്‍ വച്ച് പതിവ് ചിരിയാണ് മറുപടിയായി ലഭിച്ചത്. ആ രഹസ്യം എന്താണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തട്ടെ… ” മന്ത്രി റോഷി കുറിച്ചു.

എന്നാല്‍ തന്റെ ലുക്ക് മാറ്റത്തിന് പിന്നിലെ രഹസ്യം, ഷേവിങ് സെറ്റാണെന്നും മുഖത്ത് അലര്‍ജിയുണ്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടറെ കാണിച്ചപ്പോള്‍ തല്‍ക്കാലം താടിയെടുക്കേണ്ടെന്ന് പറഞ്ഞു. താടി വളര്‍ന്നതോടെ പിന്നെ ലുക്കൊന്ന് മാറ്റിപ്പിടിക്കാമെന്ന് തോന്നിയെന്നാണ് ജയരാജിന്റെ വിശദീകരണം. ശബരിമല വ്രതത്തിലാണെന്നും, നിരാശയാണ് ലുക്ക് മാറ്റത്തിന് പിന്നിലെന്നുമെല്ലാം കമന്റുകള്‍ ഉയര്‍ന്നിരുന്നു.