video
play-sharp-fill
ബലാത്സം​ഗ കേസ്; എല്‍ദോസ് കുന്നപ്പിളളി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തും; കെപിസിസി അച്ചടക്കനടപടിയിലും ഇന്ന് തീരുമാനം….!

ബലാത്സം​ഗ കേസ്; എല്‍ദോസ് കുന്നപ്പിളളി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തും; കെപിസിസി അച്ചടക്കനടപടിയിലും ഇന്ന് തീരുമാനം….!

സ്വന്തം ലേഖിക

തിരുവനന്തപുരം: ബലാത്സം​ഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി.

എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. എല്‍ദോസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് അഭിഭാഷകന്‍ അഡ്വ. കുറ്റിയാനി സുധീര്‍ വ്യക്തമാക്കി. മൊബൈല്‍, പാസ്പോര്‍ട്ട് എന്നിവ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഫ്‌ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കില്ലെന്നും കേസുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി അച്ചടക്ക നടപടിയിലും ഇന്ന് തീരുമാനം വന്നേക്കും.

എല്‍ദോസിന് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്. എല്‍ദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും.

പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം. ബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചുവെന്ന പരാതിയില്‍ മറ്റൊരു കേസ് കൂടി പൊലീസ് എല്‍ദോസിനെതിരെ എടുത്തിരുന്നു. പേട്ട പൊലീസാണ് കേസെടുത്തത്.

കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന എല്‍ദോസ് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ പെരുമ്പാരൂരിലെ വീട്ടിലെത്തിയിരുന്നു.