
സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ചു; പനച്ചിക്കാട് സ്വദേശി ചിങ്ങവനം പോലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
പനച്ചിക്കാട് കുഴിമറ്റം നെല്ലിക്കൽ വീട്ടിൽ പ്രദീപ് മകൻ പ്രണവ് (ശ്രീദേവ് – 24) ആണ് ചിങ്ങവനം പോലീസിൻ്റെ പിടിയിലായത്. ശ്രീദേവും ബന്ധുവും ചേർന്ന് മൂഴിപ്പാറ പ്രൈവറ്റ് ബസ്സിലെ ഡ്രൈവറായ ബിബിനെയാണ് ആക്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീദേവിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ബസ്സിലെ ഡ്രൈവറെ ബിബിന്റെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ചിരുന്നു. ഇതിൻ്റെ വൈരാഗ്യം മൂലമാണ് ഇവർ രേവതിപ്പടി ഭാഗത്ത് വച്ച് മറ്റൊരു വാഹനത്തിൽ എത്തി ബിബിന്‍ ഓടിച്ചിരുന്ന ബസ്സിൽ ഇടിപ്പിച്ചത്. തുടർന്ന് ബസിന് കേടുപാടു പറ്റി ട്രിപ്പ് മുടങ്ങുകയും ചെയ്തിരുന്നു.
തുടർന്ന് ബസ്സ് സദനം എൻ.എസ്.എസ് സ്കൂളിന് സമീപം നിർത്തിയിട്ട സമയത്താണ് ശ്രീദേവും ബന്ധവും കൂടി സ്കൂട്ടറിൽ എത്തി ബിബിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോവുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശ്രീദേവിനെ മണിപ്പുഴയിൽ നിന്നും പിടികൂടുകയുമായിരുന്നു.
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി. ആർ, എസ്.ഐ അനീഷ് കുമാർ എം, ജസ്റ്റിന്‍ ജോയ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.