video
play-sharp-fill

പ്രതികളെ സംരക്ഷിക്കും,ഇരകളെ വേട്ടയാടും…കിളികൊല്ലൂരിലെ എസ്എച്ച്ഒയും, എസ്ഐയും കാക്കിയിട്ട ഒന്നാംതരം ക്രിമിനലുകൾ…അനീഷിനും വിനോദിനും 
എതിരെ മുമ്പും പരാതി…

പ്രതികളെ സംരക്ഷിക്കും,ഇരകളെ വേട്ടയാടും…കിളികൊല്ലൂരിലെ എസ്എച്ച്ഒയും, എസ്ഐയും കാക്കിയിട്ട ഒന്നാംതരം ക്രിമിനലുകൾ…അനീഷിനും വിനോദിനും 
എതിരെ മുമ്പും പരാതി…

Spread the love

കിളികൊല്ലൂർ സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും ക്രൂരമായി മർദിച്ച കേസിൽ സസ്‌പെൻഷനിലായ അനീഷിനും വിനോദിനും എതിരെ മുമ്പും പരാതികൾ. കിളികൊല്ലൂർ സ്റ്റേഷനിൽ ചാർജെടുക്കുന്നതിന് മുമ്പ് എസ്ഐ അനീഷും സിഐ കെ വിനോദും ഇരവിപുരം സ്റ്റേഷനിലാണ്‌ ജോലിചെയ്‌തിരുന്നത്‌. ഇവിടെ 2020 ഏപ്രിലിൽ രജിസ്റ്റർചെയ്ത പോക്‌സോ കേസ് അട്ടിമറിക്കുകയും പ്രതികൾക്കുവേണ്ടി അതിജീവിതയുടെ അമ്മയുടെ മൊഴിയും ഒപ്പും വ്യാജമായി രേഖപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ കോടതി നടപടി സ്വീകരിക്കുകയും വകുപ്പുതല അന്വേഷണത്തെ തുടർന്ന് സിഐ വിനോദിനെതിരെ മെമ്മോ നൽകുകയും ചെയ്‌തിരുന്നു.

2020 ഡിസംബറിൽ താന്നിയിൽ പ്രണയിതാക്കൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ സാമൂഹ്യപ്രവർത്തകനും ഡിവൈഎഫ്ഐ നേതാവുമായ വിപിൻ വാലന്ററി എന്ന യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസ്‌ അട്ടിമറിച്ചതിലും ഇരുവരുടെയും പങ്ക്‌ വ്യക്തമാണ്. യുവതിയുടെകുടുംബാംഗങ്ങൾ യുവാവിന്റെ വീട് ആക്രമിച്ചിരുന്നു. ഇതിനെതിരെ വിപിന്റെ നിർദേശപ്രകാരം പൊലീസിൽ പരാതി നൽകി. തുടർന്നാണ്‌ വിപിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്‌.
എംഡിഎംഎ കേസിലെ പ്രതിക്ക്‌ ജാമ്യം നിൽക്കാൻ വിളിച്ചുവരുത്തിയ വിഘ്‌നേഷിനെയും സൈനികനും ജ്യേഷ്‌ഠനുമായ വിഷ്‌ണുവിനെയും ക്രൂരമായി മർദിച്ചതാണ്‌ ഒടുവിലത്തെ സംഭവം. വസ്തുതകൾ മറച്ച്‌ നാടകീയമായ തിരക്കഥ ചമച്ചാണ് സംഭവം പൊലീസുകാർ മാധ്യമപ്രവർത്തകരോടടക്കം വിശദീകരിച്ചത്. ജാമ്യത്തിലിറങ്ങിയ യുവാക്കൾ കമീഷണർക്ക് നൽകിയ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ചും ക്രൈം ബ്രാഞ്ചും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ഈ കേസ് പ്രതികൾക്കുവേണ്ടി അട്ടിമറിക്കുകയും വിപിൻ വാലന്ററിയെ പ്രതിയാക്കി കേസെടുക്കുകയും ചെയ്‌തു. എസ്ഐ അനീഷിന്റെ നേതൃത്വത്തിൽ പ്രതികൾക്കുവേണ്ടി വ്യാജമായി വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കോടതിയിൽ ഹാജരാക്കി. 307 വകുപ്പ് വ്യാജമായി ചുമത്തി ഒരുമാസത്തോളം ജയിലിൽ അടയ്‌ക്കുകയുംചെയ്‌തതിലെ മുഖ്യ സൂത്രധാരനാണ് അനീഷ്. വിപിന്റെ പരാതിയിൽ നടത്തിയ തുടരന്വേഷണത്തിൽ പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച തെളിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :