play-sharp-fill
നിത്യോപയോഗസാധനങ്ങളുടെ അമിതമായ വിലക്കയറ്റത്തെ അടിയന്തിരമായി ഗവൺമെന്റ്  നിയന്ത്രിക്കണം: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ

നിത്യോപയോഗസാധനങ്ങളുടെ അമിതമായ വിലക്കയറ്റത്തെ അടിയന്തിരമായി ഗവൺമെന്റ് നിയന്ത്രിക്കണം: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ

സ്വന്തം ലേഖിക

കോട്ടയം: അരി ഉൾപ്പെടെയുള്ള നിത്യോപയോഗസാധനങ്ങളുടെ അമിതമായ വിലക്കയറ്റത്തെ അടിയന്തിരമായി ഗവൺമെന്റ് നിയന്ത്രിക്കണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ല ആവ ശ്യപ്പെട്ടു.


വിലകയറ്റം ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടിയാവുകയാണ്. പ്രളയത്തിലും കോവിഡ് മഹാമാരിയിലും കടക്കെണിയിൽ ആയ ഹോട്ടൽ വ്യവസായം ഈ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്നു. ബിൽഡിംഗ് ടാക്സ്, ഇതര ഗവൺമെന്റ് ഫീസുകളുടെ വർദ്ധനവും ഈ മേഖലയെ തളർത്തുന്നു. തുടർന്നാണ് ആവശ്യവുമായി സംഘടന മുന്നോട്ടു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എച്ച്.ആർ.എ. കോട്ടയം ജില്ലാ കമ്മറ്റി ജില്ലാ പ്രസിഡന്റ് എൻ. പ്രതിഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.കെ.ഫിലിപ്പു കുട്ടി സ്വാഗതം അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷരീഫ്, ജില്ലാ ട്രഷറർ ആർ.സി.നായർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വേണുഗോപാ ലൻ നായർ, സംസ്ഥാന കമ്മറ്റിയംഗം ടി.സി. അൻസാരി, ഷാഹുൽ ഹമീദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.