വടക്കഞ്ചേരി അപകടം ഡ്രൈവർ ഉറങ്ങിയതാവാം കാരണമെന്ന് നിഗമനം: ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ രക്തത്തിൽ ലഹരി സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം…
വടക്കഞ്ചേരി അപകടത്തിലെ പ്രതി ,ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം. കാക്കനാട് കെമിക്കൽ ലാബിൻ്റെ പരിശോധനയിലാണ് കണ്ടെത്തൽ. അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന് കണ്ടെത്താനാണ് രക്തം വിശദ പരിശോധനക്ക് അയച്ചത് . അതേസമയം ജോമോൻ്റെ രക്തം പരിശോധനയ്ക്ക് അയച്ചത് മണിക്കൂറുകൾ വൈകിയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. വിദ്യാർഥികൾ അടക്കം ഒൻപത് പേരാണ് വടക്കഞ്ചേരി അപകടത്തിൽ മരണപ്പെട്ടത്.
അപകടം ശേഷം ഒളിവിൽ പോയ ജോമോനെ കൊല്ലത്ത് വച്ചാണ് പൊലീസ് പിടികൂടിയത് . അപകടം നടക്കുന്ന സമയത്ത് ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
Third Eye News Live
0
Tags :