ശബരിമല ദർശനത്തിനെത്തിയ ബിജെപി നേതാവിനെ കാട്ടുപന്നി കുത്തി വീഴ്ത്തി; മലചവിട്ടാനാകാതെ നേതാവ് തിരിച്ചിറങ്ങി
സ്വന്തം ലേഖകൻ
പമ്പ: ശബരിമല കർമ്മ സമിതിയുടെ നെയ്യാറ്റിൻകരയിലെ നേതാവും ബിജെപിയുടെ മുൻസിപ്പൽ കൗൺസിലറുമായ വി ഹരികുമാറിനെ കാട്ടുപന്നികൾ ആക്രമിച്ചു. കൂട്ടമായെത്തിയ കാട്ടുപന്നികൾ ഹരികുമാറിനെ കുത്തി വീഴ്ത്തുകയായിരുന്നു. പമ്പയിൽ വെച്ചാണ് ശബരിമല കർമ്മ സമിതി നേതാവിനെതിരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. വലത്തേ കാൽമുട്ടിന് ആഴത്തിൽ മുറിവേറ്റ ഹരികുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിക്കിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം മലചവിട്ടാൻ ആകാതെ ഹരികുമാർ നാട്ടിലേക്ക് മടങ്ങി.
Third Eye News Live
0