കുടുംബ വഴക്ക് ;മഞ്ചേരിയില്‍ ‌ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Spread the love

 

മഞ്ചേരി: മലപ്പുറം മഞ്ചേരി മേലാക്കത്ത് വയോധികനെ ഭാര്യ കുത്തികൊലപ്പെടുത്തി. കോഴിക്കാട്ടുക്കുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് (65) മരിച്ചത്.ഇന്ന് രാവിലെ 11നാണ് സംഭവം നടന്നത്.

ഭാര്യ നഫീസയെ പോലിസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വീട്ടില്‍ ഉപയോഗിക്കുന്ന കറിക്കത്തികൊണ്ട് കുത്തുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.കുഞ്ഞിമുഹമ്മദിന്റെ പുറംഭാഗത്താണ് കുത്തേറ്റത്. പ്രദേശവാസികള്‍ ചേര്‍ന്ന് ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവ സമയത്ത് കുഞ്ഞിമുഹമ്മദും നഫീസയും രണ്ടാമത്തെ മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.