കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; തുണി തേപ്പുകട നടത്തുന്ന തമിഴ്നാട് സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തുണി തേപ്പുകട നടത്തുന്ന തമിഴ്നാട് സ്വദേശിയായ അൽത്താഫിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കയർ പൊട്ടി തറയിൽ പതിച്ച നിലയിൽ.
ഇന്ന് രാവിലെ 8.30യോടെയാണ് സംഭവം. കഴുത്തിൽ കയറു കുരുങ്ങി തറയിൽ കിടക്കുന്ന അൽത്താഫിനെ കണ്ട് ഇയാളുടെ മക്കൾ നിലവിളിക്കുകയും തുണി വാങ്ങുവാനായി എത്തിയവർ വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു.
തൂങ്ങിമരിയ്ക്കുന്നതിനിടെ കയർ പൊട്ടി താഴെ വീണതാകാം എന്നതാണ് പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അൽത്താഫിന്റെ ഭാര്യ വിദേശത്താണ്. അവിടെ ജോലി സംബന്ധമായ എന്തോ പ്രശ്നമുണ്ടെന്നും, അതിൽ അൽത്താഫ് മാനസികവിഷമം അനുഭവിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. രണ്ട് പെൺമക്കളാണ് അൽത്താഫിന്.
മൃതദേഹം കുന്നേൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്കും. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൽ പൂർത്തിയാക്കി.