video
play-sharp-fill

മലപ്പുറത്തെ ‘തീ തുപ്പും കാര്‍’ ഒടുവില്‍ പിടിയില്‍; ഉടമക്ക് പിഴ 44,000 രൂപ പിഴ

മലപ്പുറത്തെ ‘തീ തുപ്പും കാര്‍’ ഒടുവില്‍ പിടിയില്‍; ഉടമക്ക് പിഴ 44,000 രൂപ പിഴ

Spread the love

 

മലപ്പുറം: സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ മലപ്പുറത്തെ തീതുപ്പും കാര്‍ ഒടുവില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പിടിയില്‍.
മലപ്പുറം വെന്നിയൂരില്‍ ഉടമയുടെ വീട്ടിലെത്തിയാണ് അപകടകരമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയ കാര്‍ എം.വി.ഡി പിടികൂടിയത്. വാഹന ഉടമക്ക് 44,000 രൂപ പിഴ ചുമത്തി.

സമൂഹമാധ്യമങ്ങളില്‍ തരംഗമായ കാറിനെതിരെയാണ് നടപടി. കോളേജുകളില്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ താരമായിരുന്നു ഈ കാര്‍. നിരത്തില്‍ മറ്റു വാഹനങ്ങള്‍ക്കും കാല്‍ നടയാത്രകര്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ കാറിന്റെ പുകക്കുഴലില്‍ നിന്ന് തീ വരുന്ന രീതിയിലാണ് ഹോണ്ട സിറ്റി കാര്‍ മാറ്റം വരുത്തിയത്.

കാറില്‍ നിന്ന് വരുന്ന തീ ഉപയോഗിച്ച്‌ പേപ്പര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കത്തിക്കുന്നതടക്കം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി . വാഹനത്തിന്റെ ഉയരം കൂട്ടുകയും കുറക്കുകയും ചെയ്യുന്ന സംവിധാനവും തീവ്രത കൂടിയ ലൈറ്റുകളും ഘടിപ്പിച്ചതായും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിലെ എട്ട് രൂപമാറ്റങ്ങള്‍ക്കും കൂടിയാണ് നാല്‍പത്തിനാലായിരം പിഴ ചുമത്തിയത്. കാറിന്റെ ആര്‍.സി ബുക്ക് പിടിച്ചെടുത്തു. ഒരാഴ്ചക്കം വാഹനം പഴയരൂപത്തില്‍ ഹാജരാക്കണമെന്നും നിര്‍ദേശം നല്‍കി. സാമൂഹ്യ മാധ്യമങ്ങള്‍ പ്രത്യേകമായി നിരീക്ഷിച്ച്‌ വാഹന നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി തുടരാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം.