video
play-sharp-fill
ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണം; എടപ്പാടിക്ക് വേണ്ടിയെന്ന് പ്രതി

ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണം; എടപ്പാടിക്ക് വേണ്ടിയെന്ന് പ്രതി


സ്വന്തം ലേഖകൻ

തമിഴ്‌നാട്: ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റിയെ കൊന്നതിലും രേഖകൾ കവർന്നതിലും ആരോപണവുമായി മോഷണ കേസിലെ രണ്ടാം പ്രതി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയാണ് കൃത്യം ചെയ്തതെന്ന് മലയാളിയും കേസിലും പ്രതിയുമായി കെ.വി സയൻ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിന് പിന്നാലെ കേസിലെ ഒന്നാം പ്രതിയും സയന്റെ ഭാര്യയും മകളുമെല്ലാം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.

വിവാദമായ കോടനാട് എസ്റ്റേറ്റിലെ മോഷണവും പിന്നാലെ ഉണ്ടായ ദുരൂഹ മരണങ്ങളിലുമാണ് വെളിപ്പെടുത്തലുമായി രണ്ടാം പ്രതി സയൻ രംഗത്തെത്തിയത്. എസ്റ്റേറ്റിലെ മുൻ ഡ്രൈവറായ കനകരാജ് തങ്ങളെ സമീപിച്ച് പണം മോഷ്ടിക്കാൻ ഒപ്പം ചേരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ എസ്റ്റേറ്റിലെ ചില രേഖകൾ കൈക്കലാക്കുകയായിരുന്നു മോഷണത്തിന് പിന്നിലെ ഉദ്ദേശമെന്നും പ്രതിയായ കെ.വി സൈൻ പറഞ്ഞു. അഞ്ച് കോടി രൂപ കരാറിനായിരുന്നു മോഷണം നടത്തിയത്. 2017 ഏപ്രിൽ മാസം 23ന് കോടനാട് എസ്റ്റേറ്റിലെത്തിയ സംഘം സെക്യൂരിറ്റിയെ കെട്ടിയിട്ട് മോഷണം നടത്തുകയായിരുന്നു. എന്നാൽ പണത്തിനായുള്ള മോഷണമെന്ന വ്യാജേന സുപ്രധാനമായ ചില രേഖകൾ കൈക്കാലാക്കിയതായും അത് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് വേണ്ടിയായിരുന്നുവെന്നും സയൻ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണത്തിന് പിന്നാലെ നിരവധി ദുരൂഹമരണങ്ങളാണ് ഉണ്ടായത്. സേലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ ഒന്നാം പ്രതി കനകരാജ് കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം സയനും കുടുംബവും സഞ്ചരിച്ച കാർ അപടകത്തിൽപ്പെട്ടു. ഇതിൽ സയന്റെ ഭാര്യയും അഞ്ച് വയസുള്ള മകളും മരിച്ചു. പിന്നാലെ കോടനാട് എസ്റ്റേറ്റിലെ സിസി ടിവി ഓഫീസർ ദിനേശ് ആത്മഹത്യ ചെയ്തു. മോഷണക്കേസിലെ പ്രതികളായ വാളയാർ മനോജിന്റെയും സയന്റെയും വെളിപ്പെടുത്തലുകൾ ഇന്ത്യ എഹെഡ് എഡിറ്റർ മാത്യു സാമുവലാണ് പുറത്ത് വിട്ടത്. വൈകാതെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് വരുമെന്നും മാത്യു സാമുവൽ വ്യക്തമാക്കി.