പങ്കാളിയുമായുള്ള തര്‍ക്കം; ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് യുവതിയുടെ ആത്മഹത്യ ശ്രമം;വിവരമറിയിച്ച് മെറ്റ; കേരളാ പൊലീസിന്റെ കൃത്യമായ ഇടപെടൽ തിരുവനന്തപുരം സ്വദേശിനിയ്ക്ക് രക്ഷയായി

Spread the love

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് ആത്മഹത്യ ശ്രമം. തിരുവനന്തപുരം കരമന സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാസര്‍ഗോഡ് സ്വദേശിയായ പങ്കാളിയുമായുള്ള തര്‍ക്കമാണ് ആത്മഹത്യാക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

ഒരാള്‍ ആത്മഹത്യാ ശ്രമത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് മെറ്റ അധികൃതര്‍ സൈബര്‍ സെല്ലിനെ വിവരമറിയിക്കുകയായിരുന്നു. ഐ.പി അഡ്രസും കൈമാറിയിരുന്നു.

ഐപി അഡ്രസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉപയോഗിച്ച് കരമന സ്വദേശിയാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി ആത്മഹത്യാ ശ്രമം തടഞ്ഞ് യുവതിയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. കൊച്ചി സൈബര്‍ പൊലീസിന്റെ കൃത്യമായ ഇടപെടലാണ് യുവതിയെ രക്ഷിക്കാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group