
ഈരാറ്റുപേട്ട: ശക്തമായ മഴയെത്തുടര്‍ന്ന് മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു. ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ രാത്രിയായിട്ടും ശമിച്ചില്ല. കിഴക്കന്‍ മലയോരത്തും അതിര്‍ത്തി പ്രദേശത്തും വാഗമണ്‍, പുള്ളിക്കാനത്തും ശക്തമായ മഴ പെയ്തതിനാല്‍ മീനച്ചിലാറിന്റെ കൈവഴികളില്‍ ശക്തമായ ഒഴുക്കാണ് വൈകുന്നേരത്തോടെ ഉണ്ടായത്.
ഇന്നു മുതല്‍ 21 വരെ ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിക്കും മിന്നലിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.
മലയോര മേഖലകളിലേയ്ക്കുള്ള രാത്രിസഞ്ചാരം പൂര്‍ണമായും ഒഴിവാക്കണം. ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group