
സ്വന്തം ലേഖിക
വയനാട്: കോടതി ഡ്യൂട്ടിക്കായി പോയി കാണാതായ പനമരം സിഐ എലിസബത്തിന് സ്ഥലം മാറ്റം.
സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം.
നേരത്തെ കോടതി ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ കാണാതായിരുന്നു. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ സിഐയെ കാണാതായത്. പാലക്കാട് കോടതി ഡ്യൂട്ടിക്ക് പുറപ്പെട്ട സിഐ പാലക്കാട് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് കാണാതാവുകയായിരുന്നു.
ഔദ്യോഗിക ഫോണ്‍ അടക്കം രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു. അവസാനമായി സംസാരിച്ച ഗ്രേഡ് എസ്‌ഐയോട് താന്‍ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടെന്ന് എലിസബത്ത് പറഞ്ഞിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്ന എലിസബത്ത് ആശുപത്രിയില്‍ ചികിത്സ തേടിയോ എന്നതടക്കം പരിശോധിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സിഐയെ കണ്ടെത്തിയത്.