play-sharp-fill
2018ല്‍ ​​​​​മൈ​​​​​സൂ​​​​​രി​​​​​ല്‍​​​​​ നി​​​​​ന്ന് യാത്ര അരംഭിച്ചു; തങ്ങിയത് എ​​​​​ത്തി​​​​​പ്പെ​​​​​ടു​​​​​ന്ന സ്ഥ​​​​​ല​​​​​ത്തെ ക്ഷേ​​​​​ത്ര​​​​​ങ്ങ​​​​​ള്‍, മ​​​​​ഠ​​​​​ങ്ങ​​​​​ള്‍, ഗു​​​​​രു​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ; അ​ച്ഛ​ന്‍റെ പഴയ ചേ​ത​ക് സ്കൂ​ട്ട​റില്‍  സഞ്ചരിച്ചത് പതിനായിരം കിലോമീറ്റര്‍;  തീര്‍ഥാടനവുമായി മകനും അമ്മയും….

സ്വന്തം ലേഖിക

വൈക്കം: 25 വ​​​​​ര്‍​​​​​ഷ​​​​​ങ്ങ​​​​​ള്‍​​​​​ക്കു മു​​​​​ൻപ് അ​​​​​ച്ഛ​​​​​ന്‍ സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യി ന​​​​​ല്‍​​​​​കി​​​​​യ ചേ​​​​​ത​​​​​ക് സ്കൂ​​​​​ട്ട​​​​​റി​​​​​ല്‍ പതിനായിരം കിലോമീറ്ററുകളോളം താണ്ടി മകനും അമ്മയും.

ദ​​​​​ക്ഷി​​​​​ണാ​​​​​മൂ​​​​​ര്‍​​​​​ത്തി കൃ​​​​​ഷ്ണ​​​​​കു​​​​​മാ​​​​​ര്‍ (44) ആണ് അ​​​​​മ്മ ചൂ​​​​​ഢാ​​​​​ര​​​​​ത്ന​​​​​മ്മ​​​​​യു​​​​​മാ​​​​​യി തീര്‍ഥാടന യാത്രക്കിറങ്ങിയത്. മാ​​​​​തൃ​​​​​സേ​​​​​വ സ​​​​​ങ്ക​​​​​ല്‍​​​​​പ യാ​​​​​ത്ര​​​​​യെ​​​​​ന്ന പേ​​​​​രി​​​​​ലാ​​​​​ണി​​​​​വ​​​​​ര്‍ യാ​​​​​ത്ര ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018ല്‍ ​​​​​മൈ​​​​​സൂ​​​​​രി​​​​​ല്‍​​​​​ നി​​​​​ന്നാ​​​​​ണ് അ​​​​​മ്മ​​​​​യു​​​​​മാ​​​​​യി ദ​​​​​ക്ഷി​​​​​ണാ​​​​​മൂ​​​​​ര്‍​​​​​ത്തി കൃ​​​​​ഷ്ണ​​​​​കു​​​​​മാ​​​​​ര്‍ യാ​​​​​ത്ര തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്.‌ എ​​​​​ത്തി​​​​​പ്പെ​​​​​ടു​​​​​ന്ന സ്ഥ​​​​​ല​​​​​ത്തെ ക്ഷേ​​​​​ത്ര​​​​​ങ്ങ​​​​​ള്‍, മ​​​​​ഠ​​​​​ങ്ങ​​​​​ള്‍, ഗു​​​​​രു​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഇ​​​​​വ​​​​​ര്‍ ത​​​​​ങ്ങു​​​​​ന്ന​​​​​ത്.

കോ​​​​​വി​​​​​ഡ് കാ​​​​​ല​​​​​ത്തു ഭൂ​​​​​ട്ടാ​​​​​ന്‍ അ​​​​​തി​​​​​ര്‍​​​​​ത്തി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​വ​​​​​ര്‍ താ​​​​​മ​​​​​സി​​​​​ച്ച​​​​​ത്. ദി​​​​​വ​​​​​സ​​​​​വും 75 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റോ​​​​​ളം ഇ​​​​​വ​​​​​ര്‍ സ​​​​​ഞ്ച​​​​​രി​​​​​ക്കും.

വൈ​​​​​ക്കം മ​​​​​ഹാ​​​​​ദേ​​​​​വ ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ അ​​​​​മ്മ​​യെ​​​​​യും മ​​​​​ക​​​​​നെ​​യും ദേ​​​​​വ​​​​​സ്വം അ​​​​​ധി​​​​​കൃ​​​​​ത​​​​​രും ഉ​​​​​പ​​​​​ദേ​​​​​ശ​​​​​ക സ​​​​​മി​​​​​തി​​​​​യും ചേ​​​​​ര്‍​​​​​ന്നു സ്വീ​​​​​ക​​​​​രി​​​​​ച്ചു.