
കോട്ടയം: തിരോധാന കേസുകള്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചതോടെ കോട്ടയത്ത് നിരവധി പേരുടെ തിരോധാനവും അന്വേഷണ പരിധിയിലേക്കു വീണ്ടുമെത്തുന്നു.
എരുമേലി സ്വദേശിനി ജെസ്‌ന (20), കുമരകം അറുപുഴ ദന്പതികളായ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37), മാങ്ങാനം പുതുക്കാട്ട് പി.സി. എബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരുടെ തിരോധാനമാണ് ഇപ്പോള്‍ സജീവമാകുന്നത്. അറുപറയില്നിന്നു ദന്പതികളെ കാണാതായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു.
ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവര്‍ 2017 ഏപ്രില്‍ ആറിനു ഹര്‍ത്താല്‍ ദിനത്തില്‍ ഇരുവരും കാറിലാണു വീട്ടില്‍നിന്നു പോയത്.പുറത്തുനിന്നും ആഹാരം വാങ്ങാനെന്നു പറഞ്ഞാണു രാത്രി ഇവര്‍ പോയത്. ഇതുവരെ ഇവരെപ്പറ്റി ഒരു തുന്പും ലഭിച്ചിട്ടില്ല. താഴത്തങ്ങാടി ആറ്റിലും 15ല്‍ കടവ്, മറിയപ്പള്ളിയിലെ പാറമട കുളത്തിലും അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. പോലീസ്, ക്രൈബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും ഇവരെപ്പറ്റി തെളിവൊന്നും ലഭിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിന്നനില്പിൽ മാഞ്ഞു പോയതുപോലെയാണ് ജസ്‌ന പോയത്’ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്ന ജസ്ന മരിയ ജെയിംസ് എന്ന ഇരുപതുകാരിയെ മൂന്നു വർഷം മുമ്പ് കാണാതായി .കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസ്. സാമ്പത്തിക ശേഷിയുള്ള കുടുംബം.മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും. അമ്മ മരിച്ചു.മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടിൽ നിന്നും 2018 മാർച്ച് 22ന് രാവിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. രാവിലെ 9.30 മുതല്‍ കാണാതായി എന്ന് കണക്കാക്കപ്പെടുന്നു.



