video
play-sharp-fill
കണ്ണൂരിൽ വാഹനാപകടം ;നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു ; റോഡിലേക്ക് വീണ യുവാവ് ടാങ്കര്‍ ലോറി കയറി മരിച്ചു

കണ്ണൂരിൽ വാഹനാപകടം ;നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു ; റോഡിലേക്ക് വീണ യുവാവ് ടാങ്കര്‍ ലോറി കയറി മരിച്ചു

കണ്ണൂർ :ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ റോഡിലേക്ക് തെറിച്ചു വീണ യുവാവിന് ടാങ്കര്‍ ലോറി കയറി ദാരുണാന്ത്യം.
നടാല്‍ ഒ.കെ യു.പി സ്‌കൂളിന് സമീപം നടുക്കണ്ടി വീട്ടില്‍ ഉത്തമന്റെ മകന്‍ അമല്‍ (26) ആണ് മരിച്ചത്. പരിക്കേറ്റ സുഹൃത്ത് വൈഷ്ണവി(19)നെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

കണ്ണൂരില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബൈക്കില്‍ നിന്നും തെറിച്ചു വീണ അമലിന്റെ ശരീരത്തില്‍ ലോറി കയറുകയും അമല്‍ കുടുങ്ങിക്കിടക്കുകയുമായിരുന്നു. ലോറി ഏറെ ദൂരം മുന്നോട്ട് പോയ ശേഷമാണ് നിന്നത്. അമല്‍ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു