ബസ്സില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമം; യുവാവിനെ അറസ്റ്റ് ചെയ്ത് കാഞ്ഞിരപ്പള്ളി പൊലീസ്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കാഞ്ഞിരപ്പള്ളി: പെണ്‍കുട്ടിയെ ശല്യം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. അടിമാലി കത്തിപ്പാവ് ഭാഗത്ത് മേലേക്കുന്നേല്‍ വീട്ടില്‍ അരുണ്‍( 29) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം ബസ്സില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു.

 

തുടര്‍ന്ന് പെണ്‍കുട്ടി കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കുകയും, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷിന്റോ പി കുര്യന്‍, എസ്.ഐ അരുണ്‍ തോമസ്, സിവില്‍ പോലീസ് ഓഫീസര്‍ സമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group