play-sharp-fill
വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ പട്ടാപകൽ കുത്തിക്കൊന്ന് പ്രതികാരം തീർത്തു; ആറ്റിങ്ങലിനെ ഞെട്ടിച്ച സൂര്യ കൊലപാതക കേസിലെ വിചാരണ അടുത്തമാസം 18ന്; കേസിൽ 52 സാക്ഷികളും 18 തൊണ്ടിമുതലുകളും

വിവാഹ അഭ്യർത്ഥന നിരസിച്ച യുവതിയെ പട്ടാപകൽ കുത്തിക്കൊന്ന് പ്രതികാരം തീർത്തു; ആറ്റിങ്ങലിനെ ഞെട്ടിച്ച സൂര്യ കൊലപാതക കേസിലെ വിചാരണ അടുത്തമാസം 18ന്; കേസിൽ 52 സാക്ഷികളും 18 തൊണ്ടിമുതലുകളും


സ്വന്തം ലേഖകൻ

തിരുവനന്തപുരം: പട്ടാപ്പകൽ ആറ്റിങ്ങൽ നഗരത്തെ ഞെട്ടിച്ച സൂര്യാ നേഴ്സ് കൊലപാതക കേസിന്റെ വിചാരണ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ ഫെബ്രുവരി 18 ന് ആരംഭിക്കും. ഫെബ്രുവരി 18 മുതൽ മാർച്ച് 11വരെ 52 സാക്ഷികളുടെ വിസ്താരത്തിനായി കേസ് വിചാരണ കോടതി ഷെഡ്യൂൾ ചെയ്തു. ഫെബ്രുവരി 18 ന് ഹാജരാകാനായി ആദ്യ 4 സാക്ഷികൾക്ക് സമൻസയക്കാൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ബാബു ഉത്തരവിട്ടു. വെഞ്ഞാറമൂട് സ്വദേശി ഷിജു (26) ആണ് കേസിലെ പ്രതി.


പിരപ്പൻകോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യ ഭവനിൽ ശശിധരന്റെ മകൾ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2016 ജനുവരി 27 രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോസ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് കത്തി കൊണ്ട് യുവതിയെ കുത്തി കൊലപ്പെടുത്തിയത്. നിലവിളി കേട്ട് സ്ഥലവാസിയായ വീട്ടമ്മ വന്നു നോക്കുമ്പോഴാണ് യുവതി രക്തത്തിൽ കുളിച്ച് കിടക്കുന്നതും പ്രതി നടന്നു പോകുന്നതും കണ്ടത്. ഇവർ അറിയിച്ച പ്രകാരം പൊലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. പ്രതി കൃത്യത്തിനുപയോഗിച്ച കത്തി സമീപത്തെ പുരയിടത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി കൃത്യത്തിന് മൂന്നു മാസം മുമ്പാണ് സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തിൽ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലയ്ക്ക് മൂന്ന് ദിവസം മുമ്പ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തി. എന്നാൽ സൂര്യ അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ബംഗ്ളുരുവിൽ നേഴ്സിങ് പഠനം പൂർത്തിയാക്കിയ ഉടനെ സൂര്യ പിരപ്പൻകോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ ആണ് ജോലിയിൽ പ്രവേശിച്ചത്. വിവാഹ ആലോചനകൾ നടന്നുവരവേയാണ് കൊല്ലപ്പെട്ടത്. പ്രതിയെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന് യുവതി തയ്യാറെടുത്തതാണ് കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്. ആറ്റിങ്ങൽ പൊലീസ് 2016 മെയ് 21ന് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പരണിയം ദേവകുമാർ ആണ് ഹാജരാകുന്നത്.