സിഗരറ്റിന്റെ പകുതി നൽകാത്തതിന് ഓട്ടോഡ്രൈവർമാരെ വെട്ടിപരിക്കേൽപ്പിച്ചു; കൊല്ലത്ത് രണ്ട് യുവാക്കൾ പിടിയിൽ

Spread the love

കൊല്ലം: അഞ്ചലിൽ സിഗരറ്റിന്റെ പകുതി നൽകാത്തതിന് രണ്ട് ഓട്ടോഡ്രൈവർമാരെ വെട്ടിപരിക്കേൽപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് യുവാക്കളെ ആക്രമിച്ചത്. ഇരുവരെയും പൊലീസ് പിടികൂടി.

video
play-sharp-fill

തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് കൊല്ലം പനച്ചിവിളയിൽ നിന്ന് പുകലിക്കുകയായിരുന്നു ഓട്ടോഡ്രൈവറായ ഷമീർ. ബൈക്കിൽ എത്തിയ പനച്ചവിള സ്വദേശി ആംബുജി പനയംച്ചേരി സ്വദേശി അജിത്ത് എന്നിവർ ഷമീറിനോട് സിഗരറ്റിന്റെ പകുതി ചോദിച്ചു.

സിഗരറ്റ് നൽകാത്തതിനെ തുടർന്ന് യുവാക്കൾ ഷെമീറിനെ മർദ്ദിക്കുകയായിരുന്നു. ഓട്ടോറിക്ഷ എടുത്തു ഇടമുളക്കൽ സ്റ്റാൻഡിലേക്ക് രക്ഷപെട്ട ഷമീറിനെ ഇവർ പിന്തുടർന്ന് എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തടയാൻ ശ്രമിച്ച സുഹൃത്ത് ഷൈജുവിനേയും ഷമീറിനേയും കത്തികൊണ്ട് ആക്രമിച്ചു. ഷൈജുവിന്റെ ഓട്ടോയ്ക്കും കേടുപാടുണ്ടാക്കി. പ്രതികളെ ഇന്നലെ അഞ്ചൽ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും റിമാൻഡിലാണ്