നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം; വിവാഹത്തിന് രണ്ട് മാസം തികയും മുന്നേ ആത്മഹത്യ ചെയ്ത് യുവതി; പെണ്‍കുട്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍: അനുഷയുടെ ദുരൂഹ മരണത്തില്‍ കേസെടുത്ത് പൊലീസ്…..!
സ്വന്തം ലേഖിക
തൊടുപുഴ: തൊടുപുഴയിൽ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദ അന്വേഷണത്തിനൊരുങ്ങി പൊലീസ്.
തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോര്‍ജ് (24) ആണ് ഭര്‍തൃഗൃഹത്തില്‍ മരിച്ചത്. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തില്‍) ഡോ. ജോര്‍ജ് – ഐബി ദമ്പതികളുടെ മകളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഗസ്റ്റ് 18നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയും മുന്നേ അനുഷ ആത്മഹത്യ ചെയ്തതെന്തിനെന്നാണ് കുടുംബം ചോദിക്കുന്നത്.
പ്രണയ വിവാഹമായിരുന്നിട്ടു കൂടി അനുഷയെ ആത്മഹത്യയിലേക്ക് നയിച്ച കാരണമാണ് പൊലീസ് തിരയുന്നത്. അതേസമയം പെണ്‍കുട്ടി വിഷാദരോഗത്തിനു ചികിത്സയിലായിരുന്നുവെന്നു ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഒന്‍പതിനാണ് അനുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമാതാവും സഹോദരിയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഉടന്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഡിവൈഎസ്‌പി മധു ആര്‍.ബാബുവിനാണ് അന്വേഷണച്ചുമതല.