play-sharp-fill
കൊച്ചിയിൽ റോഡുകള്‍ നന്നാക്കത്തതിനെതിരെ കോൺ​ഗ്രസ് പ്രവർത്തകരുടെ സമരം; പൊതുമരാമത്ത് ഓഫീസില്‍ ജീവനക്കാരിയെ പൂട്ടിയിട്ടു; സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ

കൊച്ചിയിൽ റോഡുകള്‍ നന്നാക്കത്തതിനെതിരെ കോൺ​ഗ്രസ് പ്രവർത്തകരുടെ സമരം; പൊതുമരാമത്ത് ഓഫീസില്‍ ജീവനക്കാരിയെ പൂട്ടിയിട്ടു; സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: റോഡുകള്‍ നന്നാക്കത്തതിനെതിരെ സമരം നടത്താന്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസിലെത്തിയ കോൺ​ഗ്രസ് പ്രവർത്തകർ ജീവനക്കാരിയെ പൂട്ടിയിട്ടു. ഫോര്‍ട്ട് കൊച്ചിയിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിലാണ് സംഭവം.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെബിന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ എത്തിയത്. ഒരു വനിതയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്.

അസി.എന്‍ജിനീയര്‍ വൈകീട്ട് വരുമെന്നറിയിച്ചതിനെ തുടര്‍ന്ന് സമരക്കാര്‍ ഓഫീസില്‍ കാത്തിരുന്നു. എന്നാല്‍ അസി.എന്‍ജിനീയര്‍ വരില്ലെന്ന് അറിയിച്ചതോടെ പ്രകോപിതരായ പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറി അകത്തു നിന്ന് പൂട്ടുകയായിരുന്നു. ജീവനക്കാരി ബഹളം വെച്ചതോടെ ആലുകൽ പൊലീസിൽ വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സ്ഥലത്തെത്തി. ബലം പ്രയോഗിച്ച് ഓഫീസ് തുറന്നു. സംഭവത്തില്‍ കുമ്പളങ്ങി എടപറമ്പില്‍ വീട്ടില്‍ ഷെബിന്‍ ജോര്‍ജ്(33), ഇടക്കൊച്ചി തെയ്യമ്മ വിലയില്‍ അഷ്‌കര്‍ ബാബു(37), കണ്ടക്കടവ് കുട്ടപ്പശേരി വീട്ടില്‍ ജിനു വിന്‍സെന്റ്(26), കണ്ണമാലി കൈതവേലി വീട്ടില്‍ നിക്‌സന്‍(22) ഫോര്‍ട്ട് കൊച്ചി അമരാവതിയില്‍ ആര്‍ ബഷീര്‍ (36) എന്നിവരെ അറസ്റ്റ് ചെയ്തു.