
ബിവറേജിൽ നിന്ന് മദ്യം വാങ്ങി വന്ന യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി; ആദ്യ ഗഡുവായി 5000 രൂപ വാങ്ങിയത് ഗൂഗിൾ പേ വഴി; പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പാലക്കാട്: ബിവറേജിൽ നിന്ന് മദ്യം വാങ്ങി വന്ന യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽകുമാറിനാണ് സസ്പെൻഷൻ.
പരാതിക്കാരനിൽ നിന്ന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യ ഗഡുവായി 5000 രൂപ ഗൂഗിൾ പേ വഴി വാങ്ങി.
മൂന്നു ലിറ്റർ മദ്യം ബിവറേജിൽ നിന്ന് വാങ്ങി വരുമ്പോഴാണ് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനിൽ കുമാറിൻ്റെ പ്രവൃത്തി, വകുപ്പിനെ അപകീർത്തിപ്പെടുത്തതെന്ന് കണ്ടെത്തിയതായി ചൂണ്ടിക്കാണിച്ച് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആണ് നടപടിയെടുത്തത്.
Third Eye News Live
0