video
play-sharp-fill
‘ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട് കുനിഞ്ഞ തനു….; ഹൈകു കവിതകൾ  എഴുതുന്ന സൈക്കോ’; കവിതകൾ കുറിച്ചും പുരോ​ഗമനം പറഞ്ഞും സമൂഹമാദ്ധ്യമങ്ങളിൽ  സജീവം; ഫെയ്സ്ബുക്ക് സുഹൃത്തുക്കളിൽ അധികവും ഇടത് ബുദ്ധിജീവികളും സാഹിത്യകാരന്‍മാരും; കവിതകളിലൂടെ സാഹിത്യകാരന്റെയും നന്മമരത്തിന്റെയും മുഖം മൂടിയണിഞ്ഞ പൈശാചികൻ; കൊലപാതകങ്ങള്‍ ഒളിഞ്ഞിരിക്കുന്ന കവിതകള്‍….!

‘ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട് കുനിഞ്ഞ തനു….; ഹൈകു കവിതകൾ എഴുതുന്ന സൈക്കോ’; കവിതകൾ കുറിച്ചും പുരോ​ഗമനം പറഞ്ഞും സമൂഹമാദ്ധ്യമങ്ങളിൽ സജീവം; ഫെയ്സ്ബുക്ക് സുഹൃത്തുക്കളിൽ അധികവും ഇടത് ബുദ്ധിജീവികളും സാഹിത്യകാരന്‍മാരും; കവിതകളിലൂടെ സാഹിത്യകാരന്റെയും നന്മമരത്തിന്റെയും മുഖം മൂടിയണിഞ്ഞ പൈശാചികൻ; കൊലപാതകങ്ങള്‍ ഒളിഞ്ഞിരിക്കുന്ന കവിതകള്‍….!

സ്വന്തം ലേഖിക

തിരുവല്ല: ദുര്‍മന്ത്രവാദവും നരബലിയുമൊക്കെ കേരളത്തിലും നടക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് ഇലന്തൂരിലെ ആഭിചാരക്കൊല സാക്ഷ്യപ്പെടുത്തുന്നത്.

സംഭവത്തില്‍ പിടിയിലായ പ്രതികളില്‍ ഒരാളായ ഭ​ഗവല്‍ സിം​ഗ് സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ സജീവമായ ഒരു വ്യക്തിയാണ്. ഹൈക്കു കവിതകൾ കുറിച്ചും പുരോ​ഗമനം പറഞ്ഞും സമൂഹമാദ്ധ്യമങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ഭഗവല്‍ സിം​ഗ്. ഇയാളുടെ ഫെയ്സ്ബുക്ക് ഫ്രണ്ട്സില്‍ അധികവും ഇടത് ബുദ്ധിജീവികളും സാഹിത്യകാരന്‍മാരുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി ഹൈകു കവിതകളാണ് ഭഗവല്‍ സിം​ഗ് ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുള്ളത്. ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതും ഇയാളുടെ കവിതകള്‍ തന്നെ.

‘ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു’- എന്ന വരികളാണ് ഭഗവല്‍ സിം​ഗ് ഏറ്റവും ഒടുവിലായി ഫെയ്സ്ബുക്കില്‍ കുറിച്ചത്. ദിസങ്ങള്‍ക്ക് മുൻപാണ് ഈ കവിത ഇയാള്‍ കുറിച്ചിട്ടിരിക്കുന്നത്.

‘ചുരുണ്ട രൂപം
പീടികത്തിണ്ണയില്‍
മുഷിഞ്ഞ പുത’

‘നിഴല്‍രൂപം
മെല്ലെ ചലിക്കുന്നല്ലോ
തുഞ്ചാണിത്തുമ്പ്’

‘വിരല്‍തഴക്കം
നെയ്തുതീരുന്നനേരം
ഇഴയടുപ്പം’

‘മറഞ്ഞ ചന്ദ്രന്‍
ഇരുണ്ട മേഘക്കീറില്‍
ഒളിഞ്ഞു നോട്ടം’- എന്നിങ്ങനെ നീളുന്നു ഭഗവല്‍ സിം​ഗ് ഫെയ്സ്ബുക്കില്‍ എഴുതി ഇട്ടിരിക്കുന്ന ഹൈകു കവിതകള്‍.

സാഹിത്യകാരന്മാര്‍ക്ക് വേണ്ടി ഇയാള്‍ ഹൈകു പഠന ക്ലാസ് വരെ നടത്തിയിരിക്കുന്നു. ഇപ്പോള്‍ ആ കവിതകള്‍ക്കെല്ലാം ചെയ്തു കൂട്ടിയ കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്ന് സംശയിച്ചാല്‍ അത് സ്വാഭാവികം. കവിതകളിലൂടെ സാഹിത്യകാരന്റെയും നന്മമരത്തിന്റെ മുഖം മൂടിയണിഞ്ഞയാള്‍ പൈശാചികതയുടെ പ്രതിരൂപം തന്നെയായിരുന്നു. ഇയാളുടെ പോസ്റ്റുകളുടെ താഴെ ഇപ്പോള്‍ ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങള്‍ ഉയരുകയാണ്.