play-sharp-fill
അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പറുദീസയായി കേരളം;ഉത്തരവാദികൾ നമ്മുടെ ഭരണകർത്താക്കൾ തന്നെ…അനാചാരങ്ങൾ തടയാനുള്ള കരട് ബില്ല് ഇതുവരെ നടപ്പാക്കാതെ ഭരണകൂടങ്ങൾ…

അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പറുദീസയായി കേരളം;ഉത്തരവാദികൾ നമ്മുടെ ഭരണകർത്താക്കൾ തന്നെ…അനാചാരങ്ങൾ തടയാനുള്ള കരട് ബില്ല് ഇതുവരെ നടപ്പാക്കാതെ ഭരണകൂടങ്ങൾ…

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തടയാനായി സംസ്ഥാനത്ത് കരട് ബില്ല് തയാറാക്കിയത് എട്ട് വർഷങ്ങൾക്ക് മുൻപ്,എന്നാൽ നാളിതുവരെ അത് നിയമാക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു സർക്കാരുകൾ.മനസ്സാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലി വാർത്തയാകുമ്പോളാണ് എട്ട് വര്ഷം മുൻപ് അവതരിപ്പിച്ച ഈ ബില്ല് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത്.

2014 ജൂലൈയിൽ കരുനാഗപ്പള്ളി തഴവയിലും അതേ വര്ഷം ഓഗസ്റ്റിൽ മലപ്പുറം പൊന്നാനിയിലും ഓരോ സ്ത്രീകൾ ദുർമന്ത്രവാദ കൊലയ്ക്ക് ഇരയായതോടെയാണ് അടിയന്തരമായി നിയം കൊണ്ടുവരാൻ നടപടികൾ തുടങ്ങിയത്.ഇതിൽ തികഞ്ഞ അമാന്തവും അലംഭാവവും അധികൃതർ കാട്ടിയതാണ് ഇപ്പോൾ ഇലന്തൂരിലും രണ്ടു സ്ത്രീകൾ അനാചാര കൊലയ്ക്ക് ഇടയായതിന് കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.അന്നത്തെ എ ഡി ജിപിയായിരുന്ന എ ഹേമചന്ദ്രൻ തയ്യാറാക്കി നൽകിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി 2014 ൽ യു ഡി എഫ് സർക്കാരാണ് കരട് ബില്ലവതരിപ്പിച്ചത്.തുടർന്ന് വന്ന എൽ ഡി എഫ് സർക്കാർ ബില്ലിന്റെ പരിധി വിശാലമാക്കാൻ നിയമപരിഷ്കാര കമ്മീഷന് വിടുകയായിരുന്നു.കഴിഞ്ഞ വര്ഷം ഒക്ടോബറിൽ പരിഷ്കരിച്ച ബില്ല് കമ്മീഷൻ സർക്കാരിന് കൈമാറുകയും ചെയ്തു.2014ന് ശേഷം സംസ്ഥാനത്ത് രണ്ടു സർക്കാരുകൾ വന്നു,2017ൽ പതിനാലാം നിയമസഭയിലെ അംഗമായിരുന്ന അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസും ഈ നിയമസഭയിൽ സി പി എം അംഗമായ കെ ഡി പ്രേസേനനും ഈ വിഷയത്തിൽ സ്വകാര്യ ബില്ലുകൾ കൊണ്ടുവന്നു.എന്നാൽ സർക്കാർ ബിൽ കൊണ്ടുവരുമെന്ന മന്ത്രിമാരുടെ ഉറപ്പിന്റെ പുറത്താണ് രണ്ടു തവണയും സ്വകാര്യ ബില്ലുകൾ തള്ളിയത്.നിയമപരിഷ്കാര കമ്മീഷൻ റിപ്പോർട്ടും കരട് ബില്ലും സംബന്ധിച്ച അഭിപ്രായശേഖരണം നടത്തിവരികയാണെന്നാണ് നിയമ വകുപ്പിന്റെ വിശദീകരണം.