ഹരിപ്പാട് നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; മൂന്നുപേർക്ക് പരിക്ക്

Spread the love

ഹരിപ്പാട്: നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മൂന്നുപേർക്ക് പരിക്ക്. വീയപുരം എടത്വാ റോഡിൽ ഡിപ്പോ പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം.

video
play-sharp-fill

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങിവരികയായിരുന്ന വീയപുരം പായിപ്പാട് വിരുപ്പിൽ വിജി, നൈനാൻ പറമ്പിൽ ഷിൻസി, സൗമിനി എന്നിവർക്കാണ് പരിക്കേറ്റത്.

എടത്വായിൽ നിന്നും വീയപുരം റോഡിലേക്ക് കയറുമ്പോൾ നിയന്ത്രണം തെറ്റി വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.. കാറിൻ്റെ മുൻ ഭാഗം തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. ജെ സി ബി ഉപയോഗിച്ച് കാർ മാറ്റിയതിനു ശേഷം കടപ്രയിൽ നിന്നും വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി പൊട്ടിവീണ വൈദ്യുത കമ്പികളും തൂണുകളും നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.