കോട്ടയം ജില്ലയിൽ ഇന്ന് (12/10/2022) ചങ്ങനാശ്ശേരി, പാമ്പാടി, പാല, പൂഞ്ഞാർ, രാമപുരം, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളി‍ൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ ഒക്ടോബർ 12 ബുധനാഴ്ച നിരവധി സ്ഥലങ്ങളി‍ൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന NSS ഷോപ്പിംഗ് കോംപ്ലക്സ് , സുരഭി , ആവണി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അമ്പാടി , ഏലംക്കുന്ന് പള്ളി , കോണ്ടൂർ , മനക്കച്ചിറ സോമിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ 1 മണി മുതൽ 5 മണി വരേയും വൈദ്യുതി മുടങ്ങും.

2)പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ നൃത്ത ഭവൻ, മണിയംകുന്ന്, കൊച്ച് വളതൂക്ക്, വളതൂക്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 4pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ പരിധിയിൽ കൂടപ്പുലം ഷാപ്പ് , പള്ളിയമ്പുറം എന്നീ സ്ഥലങ്ങളിൽ രാവിലെ 8.30 മുതൽ 5.30 വരെ. വൈദ്യുതി മുടങ്ങും

4) പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ഞാടി, ചെമ്പൻകുഴി, കിളിമല, കക്കാട്ടുപടി, പറുതലമറ്റം എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

5) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ആനയിളപ്പ്,S B I, ചാത്തപ്പുഴ, ക്രീപ്പ്മിൽ,തീക്കോയി ടൗൺ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

6) പള്ളിക്കത്തോട് ഇലെക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മൂഴൂർ. ഭാഗത്തു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദുതി മുടങ്ങുന്നതായിരിക്കും

7) തിരുവല്ല ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പായിപ്പാട് മുക്കാഞ്ഞിരം ബൈബിൾ കോളേജ് കൊച്ചുപള്ളി കിങ്ങിണാം ചിറ പാലക്കോട്ടാല്‍ എന്നീ ഭാഗങ്ങളിൽ HT ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

8) അയ്മനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുതുക്കാട്, വാരിശ്ശേരി , വടൂർ പീടിക എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1-00 മണി വരെ വൈദ്യുതി മുടങ്ങും.

9) പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന ആണ്ടൂർ കവല, മുത്തോലി, പുലിയന്നൂർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

10) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലിക്കുഴി, റെയിൻബൊ, എണ്ണക്കാച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.