video
play-sharp-fill

വേഷപ്രച്ഛന്നയായി മഞ്ജുവിന്റെ ശബരിമല പ്രവേശനം; സർക്കാരിനെതിരെ പന്തളം കൊട്ടാരം

വേഷപ്രച്ഛന്നയായി മഞ്ജുവിന്റെ ശബരിമല പ്രവേശനം; സർക്കാരിനെതിരെ പന്തളം കൊട്ടാരം

Spread the love


സ്വന്തം ലേഖകൻ

ശബരിമല: വേഷപ്രച്ഛന്നയായി പ്രായം കൂടുതൽ തോന്നുന്ന തരത്തിൽ മുടി നരപ്പിച്ച് കഴിഞ്ഞ ദിവസം യുവതി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദർശനം നടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപച്ചേക്കും. അഡ്വ.ബിന്ദു, കനകദുർഗ എന്നിവർക്ക് പിന്നാലെ കൊല്ലം ചാത്തന്നൂർ സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയുമായ എസ്.പി.മഞ്ജുവാണ് ദർശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു.

എന്നാൽ സംഭവം പൊലീസോ ദേവസ്വം ബോർഡോ സർക്കാരോ സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. വേഷപ്രച്ഛന്നയായി യുവതി പ്രവേശിച്ചത് പൊലീസിന്റെ അറിവോടെയാണോയെന്നും ആണെങ്കിൽ ആരുടെ നിർദ്ദേശ പ്രകാരമാണ് അനുമതി നൽകിയതെന്നും പൊലീസിന്റെ അറവോടെയല്ല പ്രവേശിച്ചതെങ്കിൽ സുരക്ഷാ വീഴ്ചയാണെന്നും പന്തളം കൊട്ടാരം കോടതിയെ ബോധിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ വേഷപ്രച്ഛന്നരായി മാവോയിസ്റ്റുകൾക്കും തീവ്രവാദികൾക്കും സന്നിധാനത്ത് കടന്നുകൂടാമെന്നും ഇത് ശബരിമലയുടെ സുരക്ഷയ്ക്ക് വൻ വീഴ്ചയാണ് വരുത്തുന്നതെന്ന ആശങ്കയും പന്തളം കൊട്ടാരം കോടതിയിൽ ധരിപ്പിക്കും. യുവതീ പ്രവേശനം സാദ്ധ്യമാക്കുമെന്ന സർക്കാർ നിലപാടിനെ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് കൊട്ടാരം ഒരുങ്ങുന്നതെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി നാരായണ വർമ്മ പറഞ്ഞു.