
മുലായം സിംഗ് യാദവിന് വിട; മകന്‍ അഖിലേഷ് യാദവ് ചിതയ്ക്ക് തീ കൊളുത്തി; ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങില്‍ ദേശീയ നേതാക്കളുടെ നീണ്ട നിര…..
സ്വന്തം ലേഖിക
ഇറ്റാവ: എസ്.പി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിൻ്റെ സംസ്കാരം നടന്നു.
ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ മുലായത്തിൻ്റെ ജന്മനഗരമായ സൈഫയില്‍ ആയിരുന്നു സംസ്കാരം ചടങ്ങുകള്‍. സംസ്ഥാന ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങില്‍ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖര്‍ പങ്കെടുത്തു. മകന്‍ അഖിലേഷ് യാദവാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ മുലായത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സൈഫയിലെ മുലായം സിംഗിൻ്റെ കുടുംബവീട്ടില്‍ നിന്നും ശ്മശാനത്തിലേക്കുള്ള വിലാപ യാത്രയില്‍ നാട്ടുകാരും എസ്.പി പ്രവര്‍ത്തകരുമായി ആയിരക്കണക്കിന് പേരാണ് അണിനിരന്നത്.
സയ്ഫായിയിലെ പൊതുമൈതാനത്ത് ഇന്ന് രാവിലെ മുതല്‍ ജനങ്ങള്‍ക്കായി പൊതുദര്‍ശനത്തിന് അവസരമൊരുക്കിയില്‍ ലോക്സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള അടക്കമുള്ള നേതാക്കള്‍ മുലായത്തിന് ഇവിടെ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തത്. തെലങ്കാന മുഖ്യമന്ത്രിയും ബിആര്‍എസ് ദേശീയ അധ്യക്ഷനുമായ കെ.സി.ആര്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ആര്‍ജെഡി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, യുപി ഉപമുഖ്യമന്ത്രിമാരായ ബ്രജേഷ് പഥക്, കേശവ് പ്രസാദ് മൗര്യ, മുലായത്തിൻ്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍ എന്നിവരും സംസ്കാര ചടങ്ങുകളില്‍ സംബന്ധിച്ചു.