താഴത്തങ്ങാടിയിൽ ഇനി ആവേശ തുഴച്ചിൽ; ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ കോട്ടയം മത്സരവള്ളംകളിയിലെ ചെറുവള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ഒക്ടോബർ 23 വരെ രജിസ്റ്റർ ചെയ്യാം….

Spread the love

സ്വന്തം ലേഖിക

കോട്ടയം: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം താഴത്തങ്ങാടി മത്സരവള്ളംകളിയുടെ ആവേശത്തിലേക്ക്.

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായി 29ന് നടക്കുന്ന കോട്ടയം മത്സരവള്ളംകളിയിലെ ചെറുവള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി. വെപ്പ് ഒന്നാം ഗ്രേഡ് വിഭാഗത്തിലുള്ള കോട്ടപ്പറമ്പന്‍ വള്ളത്തിന്റെ ഉടമയും ക്യാപ്റ്റനുമായ കെ.പി.ഫിലിപ്പോസിന് ആദ്യ രജിസ്‌ട്രേഷന്‍ നല്‍കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെപ്പ്, ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ്, ചുരുളന്‍ വിഭാഗങ്ങളിലായി കോട്ടപ്പറമ്പന്‍, ജയ ഷോട്ട് , മൂന്ന് തൈക്കന്‍, തുരുത്തിത്തറ, സെന്റ് ആന്റണീസ്, ദാനിയല്‍, സെന്റ് ജോസഫ്, ശരവണന്‍, പുന്നത്ര പുരയ്ക്കല്‍, ചിറമേല്‍ തോട്ടുകടവന്‍,വേലങ്ങാടന്‍ എന്നീ ചെറുവള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്‌ട്രേഷന്‍ 23ന് അവസാനിക്കും.

സി.ബി.എല്ലില്‍ ഒന്‍പതു ചുണ്ടന്‍വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. പള്ളാത്തുരുത്തി ബോട്ട്ക്ലബിന്റെ കാട്ടില്‍ തെക്കേതില്‍, എ.സി.ഡി.സി.കൈപ്പുഴമുട്ടിന്റെ നടുഭാഗം ചുണ്ടന്‍, ആലപ്പുഴ പുന്നമട ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടന്‍, പൊലീസ് ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടന്‍, കൈനകരി യു.ബി.സിയുടെ കാരിച്ചാല്‍ ചുണ്ടന്‍, കുമരകം വേമ്പനാടു ബോട്ട് ക്ലബിന്റെ പായിപ്പാടന്‍ ചുണ്ടന്‍, കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ സെന്റ് പയസ് ടെന്‍ത്, കുമരകം ബോട്ട് ക്ലബിന്റെ ആയാപറമ്പ് പാണ്ടി, എടത്വ വില്ലേജ് ബോട്ട് ക്ലബിന്റെ ദേവാസ് എന്നീ ചുണ്ടന്‍വള്ളങ്ങളാണ് ട്രാക്കിലിറങ്ങുന്നത്.