
കോട്ടയം: പൊൻകുന്നത്ത് യുവതിയെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന ഷാപ്പ് മുതലാളി അറസ്റ്റിൽ.
ചിറക്കടവ് സ്വദേശി വിനോദാണ് പൊൻകുന്നം പൊലീസിന്റെ പിടിയിലായത്.
ചിറക്കടവിൽ ഷാപ്പ് നടത്തുന്ന ഇയാൾ സമീപത്തെ പലചരക്ക് കടയിലെ സ്ത്രീയോടാണ് മോശമായി പെരുമാറിയത്. ഷാപ്പിലേക്ക് സാധനങ്ങൾ വാങ്ങുന്നത് ഈ കടയിൽ നിന്നാണ്. സംഭവദിവസം കടയിലെത്തിയ വിനോദ് സിഗരറ്റ് ആവശ്യപ്പെടുകയും, സാധനങ്ങൾ വാങ്ങിയതിൽ പണം കൊടുക്കാനുള്ളതിനാൽ സിഗരറ്റ് നല്‍കില്ലെന്നും പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൽ പ്രകോപിതനായ വിനോദ് യുവതിയെ ആക്രമിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. നാട്ടുകാർ കൂടിയതോടെ വിനോദ് അവിടെ നിന്നും മുങ്ങി .
തുടർന്ന് യുവതി പൊലീസിൽ പരാതി നല്കി. ഐപിസി 354 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
തുടർന്ന് വിനോദ് ഒളിവിൽ പോകുകയും പൊൻകുന്നം സി. ഐ എൻ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എറണാകുളത്തുനിന്നും പ്രതിയെ പിടികൂടുകയും ചെയ്തു.
എസ് ഐ റെജിലാൽ, എ എസ് ഐ അജിത് കുമാർ, സീനീയർ സി പി ഒമാരായ ജയകുമാർ, വിപിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.