
ആലപ്പുഴ: കൈനടിയില്‍ സ്വകാര്യ ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ അതേ ബസ് ശരീരത്തു കയറി വയോധിക മരിച്ചു. കാവാലം പടിഞ്ഞാറെ ചക്കിട്ടപറമ്പ് കമലാക്ഷി (72) ആണു മരിച്ചത്.
ശനിയാഴ്ച രാവിലെ കാവാലം-കുറിച്ചി റോഡില്‍ എസ്എന്‍ കവലയ്ക്ക് സമീപത്തായിരുന്നു അപകടം.
ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ എന്തോ താഴെ പോയതു കുനിഞ്ഞ് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ പുറകോട്ട് എടുത്ത ബസ് ദേഹത്തു തട്ടുകയും താഴെ വീണ ഇവരുടെ ശരീരത്തുകൂടി ചക്രം കയറുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒന്നരയോടെ മരിച്ചു.