ആദ്യ ക്വാളിഫയർ നാളെ; കപ്പിനോടടുത്ത് ഹൈദരാബാദും ചെന്നൈയും.
മുംബൈ: ഐ.പി.എൽ പ്ലേ ഓഫ് പട്ടിക വ്യക്തമായി. സൺറൈസേഴ്സ്, ചെന്നൈ, കൊൽക്കത്ത, രാജസ്ഥാൻ എന്നിങ്ങനെയാണ് പട്ടികയിൽ ടീമിന്റെ സ്ഥാനം. ആദ്യ ക്വാളിഫയർ നാളെ മുംബൈയിൽ നടക്കും. ആദ്യ രണ്ട് സ്ഥാനക്കാരായ സൺറൈസേഴ്സ് ഹൈദരാബാദും, ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടുകയും ഇതിൽ ജയിക്കുന്നവർ നേരിട്ട് ഫൈനലിന് യോഗ്യത നേടുകയും ചെയ്യും.
പ്ലേ ഓഫിലെ എല്ലാ മത്സരങ്ങളും രാത്രി ഏഴിനാണ് നടക്കുക. എലിമിനേറ്ററിൽ ബുധനാഴ്ച മൂന്നും നാലും സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. ഇതിൽ തോൽക്കുന്നവർ പുറത്താകും. ജയിക്കുന്നവർ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ആദ്യ കളിയിൽ തോറ്റവരുമായി ഏറ്റുമുട്ടും. ഫൈനൽ ഞായറാഴ്ച മുംബൈയിൽ നടക്കും.
Third Eye News
0