video
play-sharp-fill

പീഡന പരാതിയില്‍ ഏരിയാ കമ്മിറ്റി അംഗം കെ.പി. ബിജുവിനെ സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പ്രതിഷേധം ശക്തമായതോടെയാണ് നടപടി

പീഡന പരാതിയില്‍ ഏരിയാ കമ്മിറ്റി അംഗം കെ.പി. ബിജുവിനെ സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പ്രതിഷേധം ശക്തമായതോടെയാണ് നടപടി

Spread the love

കോഴിക്കോട് : ജനങ്ങളുടേയും പ്രവര്‍ത്തകരില്‍ നിന്നുമുള്ള പ്രതിഷേധം ശക്തമായതോടെ പീഡനാരോപണത്തില്‍ നേതാവിനെതിരെ നടപടി സ്വീകരിച്ച് സിപിഎം.

പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം കെ.പി. ബിജുവിനെതിരെ ഒരു വര്‍ഷത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സിപിഐ വനിതാ നേതാവ് നല്‍കിയ പരാതിയിലാണ് നടപടി.

സിപിഐ വനിതാ നേതാവ് ഇയാള്‍ക്കെതിരെ മേപ്പയ്യൂര്‍ പോലീസിലും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് അണികളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെയാണ് സിപിഎം നിലവില്‍ നടപടിക്കൊരുങ്ങിയത്. തുടക്കത്തില്‍ പരാതി വ്യാജമാണെന്നായിരുന്നു സിപിഎം നിലപാട് സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് ബിജു. ഇയാളെ സംരക്ഷിക്കുന്നതിനായി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പരമാവധി ശ്രമിച്ചെങ്കിലും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി വിരുദ്ധ മനോഭാവം ഉടലെടുക്കുമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.