റാന്നി പഞ്ചായത്ത് പുതുശ്ശേരിമല ഏഴാം വാര്‍ഡ് ബിജെപി പഞ്ചായത്ത് അംഗത്തിനുനേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം; വെട്ടേറ്റ അടിച്ചിനാൽ സ്വദേശി ആശുപത്രിയിൽ; ആക്രമണം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൻ്റെ വൈരാഗ്യം മൂലം
സ്വന്തം ലേഖിക
റാന്നി: റാന്നി പഞ്ചായത്ത് പുതുശ്ശേരിമല ഏഴാം വാര്‍ഡ് ബിജെപി പഞ്ചായത്ത് അംഗത്തിനുനേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം.
വെട്ടേറ്റ പുതുശ്ശേരിമല ഏഴാം വാര്‍ഡ് മെമ്പര്‍ അടിച്ചിനാല്‍ നിരവേലില്‍ എ.എസ്.വിനോദിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിൽ വിനോദിന് മറ്റു പരിക്കുകളും സംഭവിച്ചിട്ടുണ്ട്. കണ്ണിന് നേരെ കുത്താൻ ശ്രമിക്കുന്നതിനിടെ തല വെട്ടിച്ചതിനാല്‍ മുഖത്ത് കൊള്ളുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിച്ച് തോറ്റവരുടെ സംഘമാണ് തനിക്കെതിനെ ആക്രമണം നടത്തിയതെന്ന് വിനോദ് പറഞ്ഞു.
യാത്രക്കിടെ തന്നെ കാർ തടഞ്ഞു നിർത്തി സി.പി.എം.പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ പല ഗൂഢാലോചനകളും നടന്നതായി വിനോദ് പരാതി നൽകി. സംഭവത്തില്‍ പോലീസ് നടപടി ഉണ്ടാകാതിരിക്കാൻ പ്രതികൾ തനിക്കെതിരെയും പോലീസില്‍ പരാതി
നൽകിയിട്ടുണ്ടെന്നും വിനോദ് പറഞ്ഞു.